പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതൃ സഹോദരീ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

ശാന്തിഗിരി കാഞ്ഞാംപാറ ജനപ്രിയ വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി ചന്ദ്രബാബു (42)ആണ് എറണാകുളത്ത് അറസ്റ്റിലായത്. പോത്തന്‍കോട് പുലന്തറയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ആഴ്ചകള്‍ക്കു മുമ്പ് പോലീസ് പിടികൂടി വിട്ടയച്ച ഇയാളെ സ്‌കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണു സംഭവം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രത്യേക കൂടികാഴ്ചയ്ക്കു വിളിച്ചപ്പോഴാണ് പീഡനവിവരമറിഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ ഉടന്‍ വിവരം പോത്തന്‍ കോട് പോലീസിനെ അറിയിച്ചു. വനിതാ പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമ(പോക്‌സോ) പ്രകാരം കേസെടുക്കാതെ പ്രതിയെ വിട്ടയച്ചു. പിന്നീട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ ഇടപെട്ടതോടെയാണു കേസെടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവം വിവാദമായതോടെ കുട്ടിയെ ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ മുങ്ങിയ പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഷാഡോ പോലീസിനെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ചന്ദ്രബാബുവിനെതിരെ പലരും പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീഡിയോയുടെ പേരില്‍ ബ്ലാക്‌മെയില്‍ ചെയ്തതായും പരാതിയുണ്ട്. പലരോടും പണം കടം വാങ്ങിയ ശേഷം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണു രീതി. ചേര്‍ത്തല സ്വദേശിയായ ഇയാള്‍ 12 വര്‍ഷമായി തിരുവനന്തപുരത്താണു താമസം. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡു ചെയ്യുക, സ്വകാര്യ സംഭാഷണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക എന്നീ പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. സ്ത്രീകളുടെ ചിത്രമുപയോഗിച്ചു വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി. ചാറ്റിങ്ങിലൂടെ പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഉന്നത സ്ഥാപനത്തിലെ ബന്ധം മറയാക്കിയാണു കേസുകളില്‍ നിന്നു രക്ഷപ്പെട്ടിരുന്നത്. എറണാകുളത്തെ ബന്ധു വീട്ടില്‍ നിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്. അന്വേഷണസംഘത്തില്‍ ആറ്റിങ്ങല്‍ എസ്പി ആദിത്യ, പോത്തന്‍കോട് സിഐ എസ് ഷാജി, എസ്‌ഐ ദീപു തുടങ്ങിയവരുണ്ടായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു .
https://www.facebook.com/Malayalivartha


























