ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നു യുവതിയുടെ പരാതി. എറണാകുളം റൂറല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനു യുവതി നേരിട്ടാണു പരാതി നല്‍കിയത്. ഐ.എസിന്റെ നേതൃത്വത്തില്‍ ഗോവയില്‍ പ്രത്യേക യോഗം ചേരുന്നത് സംബന്ധിച്ചും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ദുരൂഹ സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നും കാണാതായ 21 യുവതീ യുവാക്കളുടെ തിരോധാനവുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാര്‍, തങ്ങളുടെ മക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്നു മൊഴി നല്‍കിയിരുന്നു. ഇതു സാധൂകരിക്കുന്ന രീതിയില്‍ വിവിധ സ്‌റ്റേഷനുകളില്‍ 22 പരാതികളാണു ലഭിച്ചത്.
കാസര്‍ഗോഡ് സ്വദേശികളായ അബ്ദുല്‍റാഷിദ് എന്ന റാഷി (30), ഭാര്യ സോണിയ സെബാസ്റ്റിയന്‍ എന്ന ആയിഷ (19), മുഹമ്മദ് സാഹിദ് (29), മുര്‍ഷിദ് മുഹമ്മദ് (24), തെക്കേ കോലോത്ത് ഹഫീസുദ്ദീന്‍ (23), അഷ്ഫാഖ് മജീദ് (25), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20), യാക്കര സ്വദേശിയായ ബെക്‌സണ്‍ വിന്‍സന്റ് എന്ന ഈസ (31), ഭാര്യ ഫാത്തിമ എന്ന നിമിഷ (26), ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹ്യ (24), ഭാര്യ മെറിന്‍ ജേക്കബ് എന്ന മറിയം (24), ഷിബി (31), മുഹമ്മദ് മര്‍വാന്‍ (23), ഫിറോസ് ഖാന്‍ (24), ഷംസിയ (24), മുഹമ്മദ് മന്‍സാദ് എന്നിവരെയാണു ദുരുഹ സാഹചര്യത്തില്‍ കാണാതായത്. അന്വേഷണത്തില്‍ ബംഗളുരു വിമാനത്താവളം വഴി ഇവര്‍ ടെഹ്‌റാനിലേക്കു പോയതായി സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























