കൊല്ലത്ത് റയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രാക് മാന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

റെയില്‍വേ സ്‌റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍. രാവിലെ 9.10ന് ഔട്ടര്‍ കഴിഞ്ഞു സ്‌റ്റേഷനിലേക്കു മുബൈ കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക് മാന്‍ ചന്ദന്‍ കുമാര്‍ വിള്ളല്‍ കണ്ടത്. ചന്ദന്‍ കുമാര്‍ അറിയിച്ചതിനെ തുടര്‍ന്നു ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം വിള്ളലിനു 15 മീറ്റര്‍ മുന്നെ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 
https://www.facebook.com/Malayalivartha


























