വിജിലന്‍സ് കമ്മീഷനില്‍ നിന്നും ജേക്കബ് തോമസിനെ പിണറായി വെട്ടി

സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന സംസ്ഥാന വിജിലന്‍സ് കമ്മീഷനില്‍ ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അംഗമാക്കില്ല.ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുന്നതിന് ഒരു വളഞ്ഞ വഴി മുഖ്യമന്ത്രി ഏറെ നാളായി അന്വേഷിച്ച് നടക്കുകയായിരുന്നു. വി എസ് അധ്യക്ഷനായ ഭരണ പരിഷ്‌ക്കാര കമ്മീഷനാണ് വിജിലന്‍സ് കമ്മീഷന്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ജേക്കബ് തോമസിനെ ഒതുക്കാന്‍ കാത്തിരുന്ന ഐ.എ എസുകാര്‍ കമ്മീഷനില്‍ ഐ.പി.എസുകാരെ അംഗമാക്കേണ്ടതില്ലെന്ന് എഴുതി ചേര്‍ത്തു.
മുതിര്‍ന്ന ഐ.എ.എസ്.ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ചെയര്‍മാനാകും.ജേക്കബ് തോമസിനെ ഇതില്‍ അംഗമാക്കാന്‍ പിണറായിക്ക് താല്പര്യമുണ്ടെങ്കിലും അങ്ങനെയാക്കണമെങ്കില്‍ ജേക്കബ് തോമസ് ഐ.പി.എസ്. രാജിവയ്ക്കണം.അതിനു ഏതായാലും അദ്ദേഹം തയ്യാറാകില്ല.
നേരത്തെ ഐ.എ എസ് ഉദ്യോഗസ്ഥനായ പി.ജെ.തോമസിനെ അഴിമതി കേസിന്റെ പേരില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ എന്ന പദവിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റവന്യം സര്‍വീസില്‍ ഉദ്യോഗസ്ഥനായ കെ.വി.ചൗധരിയാണ് കമ്മീഷണര്‍ .
വിജിലന്‍സ് കമ്മീഷനില്‍ അംഗമാകണമെങ്കില്‍ അഴിമതി കേസ് പോയിട്ട് അഴിമതി ആരോപണം പോലുമുണ്ടാകാന്‍ പാടില്ല. ജേക്കബ് തോമസിന്റെ പേരില്‍ അഞ്ചോളം അഴിമതി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത്രയധികം കേസുകള്‍ ഫയല്‍ ചെയ്യാനുള്ള ഒരു കാരണം കമ്മീഷനില്‍ നിന്നും ജേക്കബ് തോമസിനെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.
കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ക്ക് പുറമേ രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത്.ഇതേ മാതൃകയില്‍ മാത്രമേ കമ്മീഷന്‍ സംസ്ഥാന തലത്തില്‍ രൂപീകരിക്കാന്‍ സാധ്യതയുള്ളു. 6 പേരെ അംഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും നടക്കില്ല. അതായത് സംസ്ഥാന വിജിലന്‍സ് വിഭാഗം പൂട്ടുന്നതോടെ ജേക്കബ് തോമസ് പുറത്താകുമെന്നു മാത്രമല്ല മറ്റൊരിടത്തും അഭയം കിട്ടുകയുമില്ല.
https://www.facebook.com/Malayalivartha


























