ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി മിഷേല്‍ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'എന്ന് വീഡിയോ

കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയ്ക്ക് നീതി ലഭിക്കണമെന്നാണ് കേരളം ഒന്നാകെ ആഗ്രഹിക്കുന്നത്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചാരണവും നടക്കുന്നുണ്ട്. അതിനിടെയാണ് തികച്ചും വിപരീതമായ നിലപാടുമായി ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. മിഷേല്‍ കേസിലെ പ്രതിയെ എന്ത് വിലകൊടുത്തും രക്ഷപ്പെടുത്തും എന്നാണിയാള്‍ വീഡിയോയില്‍ പറയുന്നത്.
ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിക്കുന്നത്. സെള്‍ഫി വീഡിയോയില്‍ എന്ത് വിലകൊടുത്തും മിഷേല്‍ കേസിലെ പ്രതിയെ രക്ഷപ്പെടുത്തുമെന്ന് ഇയാള്‍ പറയുന്നു. മിഷേലിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെടുന്നവരെ വെല്ലുവിളിക്കുന്നതാണ് ഈ സെല്‍ഫി വീഡിയോ. ഞങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മിഷേലിനെ പീഡിപ്പിച്ച പയ്യനെ സുഖമായിട്ട് പുറത്തിറക്കുമെന്ന് വീഡിയോയില്‍ പറയുന്നു.
ഹാഷ് ടാഗ് ഇട്ട് നടന്നത് കൊണ്ട് ഒന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നും ഇയാള്‍ പറയുന്നു.ഹ്യൂമന്‍ റൈറ്റ്സ് എന്താണെന്ന് അറിയുമോ എന്ന് ചോദിക്കുന്ന ഇയാള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുമെന്നും പറയുന്നു. ആദ്യത്തെ വീഡിയോ കൂടാതെ മറ്റൊരു വീഡിയോയും ഇതേ കാര്യം പറഞ്ഞുകൊണ്ട് ഇയാള്‍ തന്റെ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രതി ആരായാലും ഇറക്കിയിരിക്കുമെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകനെന്നാണ് ഇയാളുടെ പ്രൊഫൈലില്‍ ഉള്ളത്. മാത്രമല്ല ഹൈക്കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനെന്നും കാണാം. ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha


























