കൊട്ടിയൂര്‍ പീഡനം; ഇന്ന് കീഴടങ്ങിയ മൂന്ന് പ്രതികളെയും ജാമ്യത്തില്‍ വിട്ടു

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ ഇന്ന് കീഴടങ്ങിയ മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടു. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി ജോസ്, ത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കേസില്‍ മൂവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിച്ച ഹൈക്കോടതി തേരകത്തോടും മറ്റും പ്രതികളോടും അഞ്ച് ദിവസത്തിനകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ പേരാവൂര്‍ സി.ഐക്ക് മുന്നില്‍ അഭിഭാകനോടൊപ്പമെത്തി ഇവര്‍ കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംചേരി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























