ആ കുഞ്ഞു ധൈര്യം പതിനെട്ടു കുരുന്നു ജീവനുകള്‍ രക്ഷിച്ചു

അപകടങ്ങള്‍ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ ഒരു നിമിഷത്ത ധൈര്യം കൊണ്ട് ചിലപ്പോള്‍ അനേകം ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. അത്തരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരന്റെ ധീരത പതിനെട്ട് കുട്ടികളുടെ ജീവനാണ് രക്ഷിച്ചത്.
കണ്ണൂരിലെ കടവത്തൂര്‍ വെസറ്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദില്‍ മുഹമ്മദാണ് കഥയിലെ നായകന്‍. വൈകീട്ട് സ്‌കൂള്‍വിട്ട് ബസ് പെരിങ്ങത്തൂര്‍ ടൗണില്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പുറത്തേക്ക് പോയി. ഈ സമയം ബസ് മുന്നോട്ട് നീങ്ങി. ആദില്‍ ഉള്‍പ്പെടെ പത്തൊമ്ബത് വിദ്യാര്‍ത്ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
ബസ് മുന്നോട്ട് നീങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ കൂട്ടനിലവിളിയായി. ഇതിനിടെ പിന്‍സീറ്റിലിരുന്ന ആദില്‍ മുന്നോട്ട് വന്ന് ബസിന്റെ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഡ്രൈവറും നാട്ടുകാരും ഓടിയെത്തി. ബസില്‍ ചാടി കയറിയ ഡ്രൈവര്‍ ബസ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം സ്‌കൂളിലും നാട്ടിലും സ്റ്ററായിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. കടവത്തൂക് വെസ്റ്റ് യുപി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ആദിലിനെ അനുമോദിച്ചു. മുന്‍ മന്ത്രി കെ പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദിലിന് വീട്ടില്‍ എത്തി അനുമോദനമറിയിച്ചു. അണിയാരത്ത് കല്ലിങ്കല്‍ റഷീദ് റബീബ ദമ്പതികളുടെ മകനാണ് ആദില്‍.
https://www.facebook.com/Malayalivartha


























