Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

താനൊരു തെറ്റും ചെയ്തിട്ടില്ല; രാജി വച്ചത് കുറ്റസമ്മതമല്ല, തനിക്കെതിരായ ആരോപണം സമൂഹം ചര്‍ച്ച ചെയ്യുമ്പോള്‍ ആരോപണവിധേയനായ ആള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് എ.കെ.ശശീന്ദ്രന്‍

26 MARCH 2017 03:54 PM IST
മലയാളി വാര്‍ത്ത

തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തിലെ ശരിതെറ്റുകളെക്കാള്‍ രാഷ്ട്രീയ ധാര്‍മികതയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് എ.കെ.ശശീന്ദ്രന്‍. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാജി വച്ചതിനെ കുറ്റസമ്മതമായി കാണേണ്ടതില്ലെന്നും എന്‍.സി.പി ദേശീയ നിര്‍വാഹക സമിതി അംഗം എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പരാതിയുമായി തന്നെ സമീപിച്ച ആരോടും ഇതുവരെ മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരായ ആരോപണം സമൂഹം ചര്‍ച്ച ചെയ്യുമ്പോള്‍ ആരോപണവിധേയനായ ആള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. ആരോപണത്തെ കുറിച്ച് ഏത് ഏജന്‍സിയെ കൊണ്ട് വേണമെങ്കിലും മുഖ്യമന്ത്രിക്ക് അന്വേഷിപ്പിക്കാം. ഇക്കാര്യം താന്‍ തന്നെ ആവശ്യപ്പെടുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കണം എന്ന് നിര്‍ബന്ധമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടു പോകുകയാണ്. അപ്പോള്‍ ആരോപണവിധേയനായ താന്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല. ഓഡിയോ ടേപ്പ് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ആരെക്കുറിച്ചും പരാതിയില്ലെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി.

വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. അതിലൂടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച് നില്‍ക്കേണ്ടി വരില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്‌ബോഴും വോട്ടര്‍മാര്‍ക്കും ഇതേ വാഗ്ദാനം നല്‍കിയിരുന്നു. മന്ത്രിപദവിയില്‍ ഇരുന്നുകൊണ്ട് ഒരു അന്വേഷണം സാദ്ധ്യമല്ല. അതിനാലാണ് രാജിവയ്ക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ പോലും തനിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല. പക്ഷേ. തന്റെ രാജി കേരളത്തിന് ഒരു മാതൃകയാവണമെന്നും മാദ്ധ്യമ പ്രവര്‍ത്തകരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends