തൃശൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

എരുമപ്പെട്ടിക്കടുത്ത് കടങ്ങോടില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്.
ധന്യയെയും മക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയിലും സുരേഷിനെ കിണറിനു തൊട്ടടുത്ത മാവില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വൈഗയുടെ ഇരട്ട സഹോദരി വൈഷ്ണവി(8) കിണറിനകത്ത് വേരില്‍ പിടിച്ചു നിന്നു. രാവിലെ നടക്കാനിറങ്ങിയവര്‍ വൈഷ്ണവിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയിലും വൈഷ്ണവിയെ കിണറ്റിലും കണ്ടെത്തിയത്.
കിണറ്റില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ വൈഷ്ണവിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഉറക്ക ഗുളിക കൊടുത്ത ശേഷം കിണറ്റിലിട്ടതായിരിക്കുമെന്നാണ് പൊലീസിന്റ നിഗമനം.
https://www.facebook.com/Malayalivartha

























