ആള്‍താമസമില്ലാത്ത വീട്ടില്‍ വച്ച് അവര്‍ ഒരുമിച്ച് മരണത്തിന് കീഴടങ്ങി

കമിതാക്കളായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ ദിപിന്‍ (18), അവണാകുഴി കാടുതരിശി ആഷികാഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷിക (18) എന്നിവരെയാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആഷികയുടെ, പുല്ലുവിളയിലുള്ള അമ്മൂമ്മയുടെ വീട്ടില്‍ ഇന്നലെ രാവിലെയാണ് ഒറ്റ ഷോളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരെയും വീട്ടില്‍ നിന്നും കാണാതായത്. ആസ്പത്രിയില്‍ പോകുന്നെന്ന് പറഞ്ഞിറങ്ങിയ ആഷികയെ ഉച്ചക്ക് ശേഷവും കാണാതായതോടെ ബന്ധുക്കള്‍ കാഞ്ഞിരംകുളം പൊലീസിലും നെയ്യാറ്റിന്‍കര പൊലീസിലും പരാതി നല്‍കി. ഇതിനിടെ അമ്മൂമ്മയുടെ വീടിന്റെ താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് രാത്രിയോടെ ഒരു ബന്ധു പുല്ലുവിളയിലെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ഇന്നലെ രാവിലെ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ആഷിക അയല്‍വാസിയായ ദിപിനുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കരുതുന്നു. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും നെയ്യാറ്റിന്‍കര സി. ഐ കെ. എസ്. അരുണും കാഞ്ഞിരംകുളം എസ്. ഐ അനില്‍കുമാറും പറഞ്ഞു.
ഇരുവരും പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരുന്നവരാണ്. ഫോറന്‍സിക് വിദഗ്ധ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചതായും ഇന്‍ക്വസ്റ്റ് തയ്യാറാക്കി മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ഐശ്വര്യ ആഷികയുടെ സഹോദരിയാണ്. ദിവ്യ ദിപിന്റെ സഹോദരിയാണ്.
https://www.facebook.com/Malayalivartha

























