ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സമരത്തില്‍ നിന്നും പിന്നോട്ടില്ല

നീതിക്കുവേണ്ടിയുള്ള പോരാട്ടം ദൈവനീതിയാണ്. എന്റെ നെഞ്ചു കൊടുത്താണ് ഞാനെന്റെ മോനെ വളര്‍ത്തിയതെന്ന് പറഞ്ഞു നെഞ്ചുപിടഞ്ഞു കരയുന്ന ആ അമ്മയുടെ വേദന സമരജ്വാലയായി പടരുന്നു. ജിഷ്ണു പ്രണോയ് കേരളത്തിന്റെ നൊമ്പരമാണ്. പണമുള്ളവര്‍ക്ക് ആരെയും കൊല്ലാം. കേസ് തേച്ചുമാച്ചു കളയാം.അഹങ്കാരത്തിന്റെ ഈ ചിന്തകള്‍ക്ക് മുന്നില്‍ ഒരമ്മയുടെ കണ്ണീര്‍ വേദനയുടെ പ്രതിക്ഷേധമൊരുക്കുമ്പോള്‍ ഒരു ഇരട്ടച്ചങ്കനും ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല.
തെറ്റ് പറ്റുന്നത് നീതിപീഠത്തിനാണെങ്കില്‍ പോലും ഈ 'അമ്മ വെട്ടിത്തുറന്നു പറയും. മകന്റെ ജീവനോളം മറ്റൊന്നും പകരം നില്‍ക്കാത്തിടത്തോളം കാലം ഈ 'അമ്മ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. ഇനിയും മരവിച്ചിട്ടില്ലാത്ത കേരളം ഒപ്പം നില്‍ക്കും. നെഹ്റു കോളേജിന്റെ ഫുള്‍ പേജ് പരസ്യം കൊതിക്കാത്ത മാധ്യമങ്ങളെങ്കിലും ഈ അമ്മക്കൊപ്പം ഉണ്ടാകും. പെണ്‍ കെണിയുടെ പേരില്‍ ചാനല്‍ പ്രവര്‍ത്തകരെ അകത്താക്കാനും, നടിയുടെ ആക്രമണത്തിലെ ഗൂഢാലോചനക്കാരെ ഒഴിവാക്കാന്‍ തന്റേടം കാണിക്കുന്നവരും ഈ അമ്മയെ കാണണം. പി കെ കൃഷ്ണദാസ് ശക്തനാണ് പണവും, സ്വാധിനവുമുണ്ട് ഏതു സര്‍ക്കാരിനെയും കയ്യിലെടുക്കാന്‍ കഴിയുന്നയാളാണ്.
ജിഷ്ണു പ്രണോയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്‌പോള്‍ കേരളത്തിന് അമ്മയുടെ കൂടെ നില്‍ക്കുവാനെ കഴിയു. ഇന്ന് മുതല്‍ ഡിജിപി ഓഫീസിന് മുന്നില്‍ ആരംഭിക്കാനിരുന്ന സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അറസ്റ്റിനു പിന്നില്‍.
എന്നാല്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മഹിജ വ്യക്തമാക്കി. കൃഷ്ണദാസിനെ മാത്രമല്ല പ്രവീണ്‍ അടക്കമുള്ള പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും മഹിജ ആവശ്യപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്ത കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തു മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപെടുത്തി വിട്ടയച്ചു .
https://www.facebook.com/Malayalivartha

























