സമരം ചെയ്താല്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പോലീസ് അറിയിച്ചു

പോലീസ് ആസ്ഥാനത്ത് സമരം ചെയ്യരുതെന്ന് പോലീസ് ജിഷ്ണു പ്രണോയിയുടെ അമ്മയോടും ബന്ധുക്കളോടും അഭ്യര്‍ത്ഥിച്ചു. ഇന്നലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്ത വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിച്ചു. പ്രതികളെ പിടികൂടുംവരെ സമരം തുടങ്ങുമെന്നും മഹിജ തിരുവനന്തപുരത്ത് പറഞ്ഞു.
ജിഷ്ണു പ്രണോയി മരിച്ച കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജിഷ്ണുവിന്റെ കുടുംബം രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് സമരം തുടങ്ങും. ഡി.ജി.പി ഓഫീസിനു മുന്നിലെ സമരം തുടങ്ങാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കളും അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തി.
ജിഷ്ണു മരിച്ച് മൂന്ന് മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണ് പ്രതിഷേധം. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























