ജിഷ്ണുപ്രണോയുടെ കുടുംബത്തെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു

ജിഷ്ണു പ്രണോയി മരിച്ച കേസ് അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജിഷ്ണുവിന്റെ കുടുംബം രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് സമരം തുടങ്ങി. ഡി.ജി.പി ഓഫീസിനു മുന്നിലെ സമരം തുടങ്ങാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കളും അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു.
ജിഷ്ണു മരിച്ച് മൂന്ന് മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണ് പ്രതിഷേധം. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























