വീടുവയ്ക്കുന്നതിനായെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു

നെടുങ്ങോലം വയലില്‍ ആമവട്ടം വിഷ്ണുക്ഷേത്രത്തിന് സമീപം തുളസി വിലാസത്തില്‍ അഭിലാഷ്‌കുമാര്‍ രാധ ദമ്പതികളുടെ മകന്‍ അരുണ്‍കുമാര്‍ (ഒന്നര) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്നര വയസുള്ള സഹോദരന്‍ അരവിന്ദനോടൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കാണാതെ മാതാവ് രാധ തിരഞ്ഞപ്പോഴാണ് സമീപത്തെ കുളത്തില്‍ കുട്ടി വീണ് കിടക്കുന്നതായി കണ്ടത്. പഞ്ചായത്തില്‍ നിന്നും കുടുംബത്തിന് പുതുതായി ലഭിച്ച വീടുവയ്ക്കുന്നതിനായി എടുത്ത ഒരാള്‍ താഴ്ചയുള്ള കുഴിയിലാണ് കുട്ടി വീണ് കിടന്നത്.
അമ്മയുടെ നിലവിളി കേട്ട് അയല്‍വാസി ഓടിയെത്തി കുട്ടലയെ പുറത്തെടുക്കുകയും ഉടന്‍ തന്നെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പരവൂര്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























