കോട്ടയത്ത് ദമ്പതികളെ കാണാതായ സംഭവം; പൊലീസ് ഇരുട്ടില്‍ തപ്പുന്നു

കോട്ടയത്ത് ദമ്പതികളെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇല്ലിക്കല്‍ സ്വദേശിയായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസിടിവി വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല.
കഴിഞ്ഞ 6ന് രാത്രിയില്‍ മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് ഇല്ലിക്കല്‍ സ്വദേശിയായ ഹാഷിമും ഭാര്യ ഹബീബയും പുറത്തേക്ക് പോയത്. സ്ഥിരമായി ഭക്ഷണം വാങ്ങുന്ന കടയിലേക്കാണെന്ന് പറഞ്ഞാണ് ഇരുവരും പോയത്. എന്നാല്‍ ഇവര്‍ മടങ്ങി വന്നില്ല. പിറ്റേദിവസം രാവിലെ മാതാപിതാക്കളെ കാണുന്നില്ലെന്ന വിവരം നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്.
തുടര്‍ന്ന് കുമരകം പോലീസില്‍ പരാതി നല്‍കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടില്ല. മൊബൈല്‍ എടുക്കാതെ പുതിയതായി വാങ്ങിയ വാഗണര്‍ കാറിലാണ് ഇവര്‍ പോയത്. ഏര്‍വാഡിയിലെ ഒരു പള്ളിയില്‍ ഒരു വാഗണര്‍ കാര്‍ കണ്ടെത്തിയെങ്കിലും അത് ഇവരുടേതല്ലെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























