ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി

കൂത്താട്ടുകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മായാ വി. ടെലിവിഷന്‍ ഷോകളിലൂടെ പരിചിതയാണ് മായ. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേര്‍ത്തതോടെയാണു 'മായാ വി' ആയത്. കൂത്താട്ടുകുളം നഗരസഭയിലെ 26ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മായാ വി തോറ്റിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പിസി ഭാസ്‌കരനോട് 149 വോട്ടിനാണ് മായ വി തോറ്റത്. ഇപ്പോഴിതാ തോല്‍വിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മായാ വി.
ടെലിവിഷന്‍ ഷോകളിലൂടെ പരിചിതയാണ് മായ. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേര്‍ത്തതോടെയാണു 'മായാ വി' ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത്. സ്ഥാനാര്‍ത്ഥി ആയതോടെ ആ പേരിനൊരു ഗുമ്മ് വന്നു എന്ന് പറയാം. മായാവി സിനിമയിലെ രംഗങ്ങളും ഡയലോഗുകളും ചിത്രങ്ങളും ഒപ്പം ബാലരമയിലെ മായാവിയുമെല്ലാം ട്രോള്‍ മെറ്റീരിയലുകളായി. 'ട്രോളുകളെ ചിരിച്ചുകൊണ്ട് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു… കൊന്നിട്ടു പോടാ ' എന്നായിരുന്നു ട്രോളന്മാര്‍ക്കുള്ള മറുപടിയായി മായാ വിയുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്.
ട്രോളുകളിലും പ്രചാരണങ്ങളും മുന്നില്‍ നിന്നെങ്കിലും വോട്ടില്‍ അതൊന്നും പ്രതിഫലിച്ചില്ല. തോല്‍വിക്ക് ശേഷം രണ്ട് കുറിപ്പുകളാണ് മായ പങ്കുവച്ചത്. 'ഇതിനേക്കാളും വലിയ കാറ്റും കോളും വന്ന് പേടിച്ചിട്ടില്ല ചേച്ചി കുട്ടി, താല്‍ക്കാലികം മാത്രം ശരിയായ നിലപാടിന് അംഗീകാരമില്ലാത്ത കെട്ട കാലമാണ്. വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒന്നും വലിയ ചര്‍ച്ചയാവുന്നില്ല.ഇതൊക്കെ നമ്മള്‍ക്കൊരു സ്റ്റാനഡപ്പ് കോമഡി, അത്രെ ഉള്ളൂ വിജയത്തിന്റെ ഏടുകള്‍ ആണ് ഈ പരാജയം' എന്നായിരുന്നു ആദ്യ കുറിപ്പ്. മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ… അഭിമാനം എന്നായിരുന്നു മറ്റൊരു കുറിപ്പ്.
https://www.facebook.com/Malayalivartha
























