തീപിടുത്തമെന്നാണ് ആദ്യം കരുതിയത്, അകത്ത് ആളുണ്ടെന്ന് അറിഞ്ഞില്ല...

അമ്മയ്ക്കുള്ള മരുന്നും നല്കി ടി.വി.കണ്ടിരിക്കുമ്പോഴാണ് എന്തൊക്കെയോ പൊട്ടിത്തെറിക്കുന്ന ശബ്ദവും വലിയ പ്രകാശവും കണ്ടത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഡോക്ടറുടെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് തീപടരുന്നത് കണ്ടു. വീട്ടില്‍ ആരും ഉള്ളതായി തോന്നിയില്ല. ഉടന്‍ മറ്റുവീടുകളിലെത്തി ആള്‍ക്കാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. ദുരന്തവീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അനില്‍ കുമാര്‍ പറഞ്ഞു നിര്‍ത്തി.
ഡോ. ജീന് പദ്മയുടെ വീടിന്റെ മുന്‍വശത്താണ് അനില്‍ കുമാര്‍ വാടകയ്ക്ക് താമസിക്കുന്നത്. അസുഖബാധിതയായ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി അമ്മയ്ക്കുള്ള മരുന്ന് നല്‍കിയ ശേഷമായിരുന്നു അദ്ദേഹം ടി.വി.കാണാനിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യം കരുതിയത് എ.സി.യില്‍ നിന്ന് തീപടരുന്നുവെന്നായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലൊന്നും ഡോക്ടറുടെ വീട്ടില്‍ ആരെയും കാണാത്തതിനാല്‍ അവിടെ ആളുണ്ടായിരുന്നുവെന്ന് കരുതിയില്ല. തീകണ്ടതോടെ വീടിനു പുറത്തിറങ്ങി മറ്റുവീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പല വീടുകളുടെ ഗേറ്റിലും കല്ലുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി. ഈ ബഹളം കേട്ട് ചിലര്‍ ഓടിയെത്തി. അവരുമായി ചേര്‍ന്ന് പോലീസിനെയും മറ്റും അറിയിക്കുകയായിരുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.
തീപിടിക്കുന്നത് കണ്ടപ്പോഴോ അതിനു മുമ്പോ വീട്ടില്‍ നിന്ന് ബഹളമോ മറ്റു ശബ്ദമോ ഒന്നും കേട്ടിരുന്നില്ലെന്നും അനില്‍ കുമാര്‍ പറയുന്നു. സമീപവാസികളോടൊക്കെ നല്ല ബന്ധം പുലര്‍ ത്തിയിരുന്നവരായിരുന്നു ഡോക്ടറും ഭര്‍ത്താവുമെന്നും അനില് കുമാര്‍ ഓര്‍ക്കുന്നു. എന്നാല്‍ മകനെ വീടിനുപുറത്ത് അധികം കണ്ടിട്ടില്ലെന്നും അനില്‍ കുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























