മുഖ്യമന്ത്രി മാറി നിന്നു... വിഷയങ്ങള്‍ തീര്‍ന്നു; മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സീതാറാം യച്ചൂരിയും കോടിയേരിയും കാനം രാജേന്ദ്രനും ഇടപെട്ടത്

ശക്തിവേല്‍ അറസ്റ്റിലായത് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സീതാറാം യച്ചൂരിയും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇടപെട്ടത്. മുഖ്യമന്ത്രിക്ക് പകരം ചര്‍ച്ച നടത്തിയത് എം.വി. ജയരാജനാണ്.
മഹിജയുടെ നിരാഹാരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് സീതാറാം യച്ചൂരി പിണറായിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. വിഷയം ഉണ്ടാക്കിയത് ചില വിധ്വംസക ശക്തികളാണെന്ന നിലപാടില്‍ പിണറായി ഉറച്ചു നിന്നു. മാത്രവുമല്ല മഹിജയോട് മുഖ്യമന്ത്രിക്ക് വൈരാഗ്യം തോന്നുകയും ചെയ്തു.
മഹിജയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അധികം വൈകാതെ നടപടി വരും. മലപ്പുറം പിണറായിക്ക് വാട്ടര്‍ ലൂ ആകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് യച്ചൂരി ഇടപെട്ടത്. കാനം രാജേന്ദ്രനും എം.എ.ബേബിയും ഇക്കാര്യങ്ങള്‍ യച്ചൂരിയെ ധരിപ്പിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ മലപ്പുറത്ത് പിണറായിയെ തറപറ്റിക്കുക്കുമെന്ന് കേന്ദ്ര നേതൃത്വത്തിനു മനസിലായി.
മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇ.അഹമ്മദ് നേടിയതിനേക്കാള്‍ വളരെയധികം കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായി മാറും. അപ്പോള്‍ കോടിയേരി പറഞ്ഞത് ശരിയാകും. ചിലപ്പോര്‍ കോടിയേരി സെക്രട്ടേറിയറ്റില്‍ മുഖ്യന്റെ കസേരയിലിരിക്കുകയും ചെയ്യും.
വി എസിന്റെ ലക്ഷ്യം കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കലാണ്. മലപ്പുറത്ത് ശനിയാഴ്ച എത്തിയ വി എസ് പഴയ ഐസ്‌ക്രീം കേസ് ഓര്‍മ്മിപ്പിച്ചത് അതുകൊണ്ടാണ്. ഐസ് ക്രീം എന്നൊന്നും കേട്ടില്‍ മലപ്പുറത്ത് ഓടില്ല. അവര്‍ കുഞ്ഞാപ്പയെ വിശ്വസിക്കുന്നു.
യു ഡി എഫ് എ കെ ആന്റണിയെ ഇറക്കിയാണ് വി എസിനെ നേരിട്ടത്. ആന്റണിയാകട്ടെ വി എസിനെ കര്‍ശനമായി നേരിട്ടു. വിഷയങ്ങള്‍ വലുതാക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തരാണ്. മുഖ്യമന്ത്രിക്ക് പകരം ഇത്തരം വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജയരാജന്‍ ഇടപെട്ടതും ഇതുകൊണ്ടാണ്.
https://www.facebook.com/Malayalivartha
























