ഏനാത്ത് ബെയ്‌ലി പാലം ഗതാഗതത്തിന് തുറന്നു നല്‍കി, മുഖ്യമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

ഏനാത്ത് ബെയ്‌ലി പാലം ഗതാഗതത്തിന് തുറന്നു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. പാലത്തിനുണ്ടായ തകര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലടയാറിന് കുറുകെ ഏനാത്ത് പാലത്തിനുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് യാത്രാതടസം പരിഹരിക്കാനാണ് കരസേനയെ ഉപയോഗിച്ച് ബെയ്‌ലി പാലം പൂര്‍ത്തികരിച്ചത്. ഒന്നര ദിവസം കൊണ്ടാണ് സൈന്യം ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തിങ്കളാഴാച് പുലര്‍ച്ചെ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha


























