Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ജില്ലയില്‍ പന്നിപ്പനിയും ഡെങ്കിപ്പനിയും വ്യാപകം

11 APRIL 2017 05:36 PM IST
മലയാളി വാര്‍ത്ത

ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി എത്തുന്നവര്‍ നിരവധിയാണ്. രണ്ടു പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടതോടെ പനി നിയന്ത്രിക്കാനുളള മുന്‍കരുതല്‍ നടപടികള്‍ നടന്നുവരികയാണ്. കാട്ടാക്കട മുങ്ങോട്ടുകോണം അജീഷ് ഭവനില്‍ പാലോട് സുകുമാരന്‍ (60), മുരുക്കുംപുഴ വരിക്കമുക്ക് ലക്ഷ്മിതോപ്പില്‍ ഹിറോ ഹൗസില്‍ സജിന (38) എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പന്നി പനി ബാധിച്ചിട്ടുണ്ട്. 20 പേര്‍ക്ക് ഡെങ്കിയും. 

തീരപ്രദേശങ്ങളിലും പനിബാധിതര്‍ ഏറെയാണ്. ഒരാള്‍ക്ക് പനി പിടിപെട്ടാല്‍ അത് മറ്റുള്ളവരിലേക്ക് പടരുന്നു. എന്നാല്‍ കൊതുകില്‍ നിന്നാണ് ഡെങ്കി പടരുന്നത്. കൊതുക് വളരാതിരിക്കാന്‍ വീടും പരിസരവും ശുദ്ധിയായി സൂക്ഷിക്കുക. വെളളം കെട്ടി നില്‍ക്കുന്നിടത്തും പച്ചപ്പുകളിലുമാണ് കൊതുകുകള്‍ വളരുന്നത്. സാധാരണ, മഴക്കാലത്താണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നത്. ഇപ്പോള്‍ വേനല്‍ക്കാലത്ത് തന്നെ പനി പടര്‍ന്നതോടെ വളരെ സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ചെറിയ പനിയും ജലദോഷവുമാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍. കടുത്ത തൊണ്ട വേദനയുണ്ടാകും. ശ്വാസതടസം, ഹൃദ്രോഗം, വിറയല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയില്‍ നിന്ന് അന്തരീക്ഷത്തില്‍ പടരുന്ന വൈറസ് ആണ് പനി പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കുന്നത്. ഗര്‍ഭിണികള്‍, ശ്വാസ കോശം, കരള്‍, ഹൃദയം എന്നിവയ്ക്ക് തകരാറുള്ളവരില്‍ പനി പടരാനുളള സാദ്ധ്യത ഏറെയാണ്. കുട്ടികളിലും പ്രായമായവരിലും പെട്ടെന്ന് പിടിപെടും.

പ്രൈമറി ഹെല്‍ത്ത് സെന്ററുകളടക്കം എല്ലാ ആശുപത്രികളിലും പനിക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനി കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രികളിലെത്തണം. പനി ബാധിതര്‍

ഉപയോഗിക്കുന്ന തുണികളും വസ്ത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. തുറസായ സ്ഥലങ്ങളില്‍ ഇവര്‍ തുമ്മുകയോ തുപ്പുകയോ പാടില്ല. അത് രോഗം പടരുന്നതിന് ഇടയാക്കും. പാനിയങ്ങളും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരം വേണം പനിബാധിതര്‍ കഴിക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (9 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (18 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (40 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends