Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെ സി.പി.എം തടഞ്ഞ സംഭവം; റവന്യു മന്ത്രിയ്ക്ക് പ്രതിഷേധം

12 APRIL 2017 05:22 PM IST
മലയാളി വാര്‍ത്ത

ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതിഷേധം രേഖപ്പെടുത്തി. ദേവികുളം ആര്‍.ഡി.ഒ ഓ ഫീസിന് എതിര്‍വശത്തെ എട്ട് സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍ കൈയേറിയത്. ക്വാട്ടേഴ്‌സിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഇയാള്‍ ഷെഡ് നിര്‍മിക്കുകയായിരുന്നു. രാവിലെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം ഭൂസംരക്ഷണ സേനയിലെ നാല് ജീവനക്കാരാണ് ഒഴിപ്പിക്കാന്‍ എത്തിയത്. ദേവികുളം പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പറായ സി.പി.എമ്മിലെ സുരേഷ് കുമാറിന്റെ നേതൃതത്തില്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ സബ് കളക്ടര്‍ ആക്രമികളെ പിടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പരാതി എഴുതി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പറെ പോലീസ് അല്‍പനേരത്തിന് ശേഷം കസ്റ്റഡിയിലെടുത്തു. ഇതോടെ ഒരു സംഘം സബ് കളക്ടറെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകരോട് അസഭ്യം പറഞ്ഞ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കലക്ടറെ തടഞ്ഞുവെച്ചത്. പിന്നീട് സുരേഷ്‌കുമാറിനെ വിട്ടയച്ചാല്‍ സ്വയം ഷെഡ് പൊളിച്ച് ഒഴിഞ്ഞു പോകാമെന്ന് അറിയിച്ചതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. സ്ഥലത്ത് എം.എല്‍.എ രാജേന്ദ്രന്‍ എത്തിയെങ്കിലും സംഭവത്തില്‍ ഇടപെടാതെ മടങ്ങി.

ഇതിനെത്തുടര്‍ന്ന്, കൈയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിലാണ് നടപടിയുണ്ടാവുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിഷേധക്കാരെ തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു വകുപ്പ് സംഘത്തെ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അതൃപ്തി അറിയിച്ചു. ഇന്നുണ്ടായ സംഭവത്തില്‍ സബ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ പോലീസ് സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (28 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (33 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (47 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (55 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends