Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയം?

14 APRIL 2017 06:16 PM IST
മലയാളി വാര്‍ത്ത

നന്തന്‍കോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍.

കേസില്‍ മുഖ്യപ്രതിയായി സംശയിക്കപ്പെടുന്ന കാഡല്‍ അല്ല പമ്പില്‍ പെട്രോള്‍ വാങ്ങാനെത്തിയത് എന്ന് ഇയാള്‍ സംശയം പറഞ്ഞതോടെയാണ് കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന സംശയം ബലപ്പെടുന്നത്. കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ 6ന് പെട്രോള്‍ വാങ്ങിയതായി പ്രതി കാഡല്‍ പോലീസിന് മൊഴികൊടുത്തിരുന്നു.

അതേസമയം മൊഴിമാറ്റുന്നത് പൊലീസിനെ വല്ലാതെ വട്ടം ചുറ്റിക്കുന്നു. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുന്നതിനിടെ കൊല നടത്തിയെന്നായിരുന്നു ആദ്യ മൊഴി. താന്‍ കൊല നടത്തിയത് എന്തിനു വേണ്ടിയെന്നു പൊലീസിനോടു ചോദിച്ചു മനസ്സിലാക്കാനാണു ചെന്നൈയിലേക്കു പോയശേഷം മടങ്ങിയെത്തിയതെന്നു രണ്ടാമതു പറഞ്ഞു. വീട്ടുകാരുടെ കടുത്ത അവഗണനയാണു കാരണമെന്നായി പിന്നീട്. ഒടുവിലാണു പിതാവിന്റെ സ്വഭാവദൂഷ്യം പറഞ്ഞത്. ഓരോ തവണ ഇയാള്‍ കുറ്റസമ്മതം നടത്തുമ്പോഴും അതു തെളിയിക്കാനുള്ള തൊണ്ടി കണ്ടെത്താനുള്ള ശ്രമവും പൊലീസ് സമാന്തരമായി നടത്തുകയാണ്.

നഗരത്തിലെ ഒരു കടയില്‍ നിന്നു വിഷം വാങ്ങി കുപ്പിയില്‍ സൂക്ഷിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷക്കുപ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കാഡല്‍ തന്നെ ഇതു കാണിച്ചു കൊടുത്തു എന്നാണു പൊലീസ് പറയുന്നത്. ഒരു മാസം മുമ്പു തന്നെ കൊലയ്ക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണു കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ടത്. ഒരു മാസം മുമ്പു തന്നെ ഓണ്‍ലൈനിലൂടെ ആയുധം വാങ്ങി. വീടിനു പുറത്തു ടര്‍ക്കി കോഴികളെ വളര്‍ത്തിയിരുന്ന കാഡല്‍, കോഴിക്കൂടിനു സമീപമുണ്ടായിരുന്ന മരത്തില്‍ വെട്ടി മഴു ഉപയോഗിക്കാന്‍ പരിശീലിച്ചു.

ഡമ്മിയായി നിര്‍മിച്ച ശരീരത്തില്‍ വെട്ടിയും പരിശീലനം തുടര്‍ന്നു. അച്ഛനമ്മമാരെ മഴു കൊണ്ടു വെട്ടിയും അമ്മയുടെ ബന്ധുവിനെ തലയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നു കാഡല്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ആദ്യ ശ്രമത്തില്‍ സഹോദരി മരിച്ചില്ല. വീണ്ടും വീണ്ടും വെട്ടി കൊലപ്പെടുത്തി എന്നാണു മൊഴി. ജോലിയില്ലാത്തതിനാല്‍ അച്ഛന്‍ മോശമായി പെരുമാറിയെന്നും ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പ്രതി ഇപ്പോള്‍ പറയുന്നതെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം നന്തന്‍കോട്ടെ ഒരു കടയില്‍ നിന്നു തറ വൃത്തിയാക്കാനുള്ള ലോഷന്‍ വാങ്ങി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

കുടുംബാംഗങ്ങളെ ഒരോരുത്തരെയായി വകവരുത്തിയ രീതിയും പ്രതി പൊലീസിനോടു വിശദീകരിച്ചു. സ്ഥിരം മദ്യപനായിരുന്ന പിതാവ് റിട്ട. പ്രഫ. രാജ് തങ്കത്തെ പറഞ്ഞു വിലക്കണമെന്ന് അമ്മ ജീന്‍ പത്മയോടു പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന്, കൊലപാതകത്തിനു വേണ്ടി ആസൂത്രണം നടത്തുകയായിരുന്നു. മാതാപിതാക്കളെ മാത്രം കൊലപ്പെടുത്തിയാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാകുമെന്നതിനാലാണ് എല്ലാവരെയും വകവരുത്തിയത്. കഴിഞ്ഞ രണ്ടിനു മാതാപിതാക്കളെ കൊലപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും കൈ വിറച്ചതിനാല്‍ ശ്രമം ഉപേക്ഷിച്ചു. പിന്നീട്, ഇന്റര്‍നെറ്റിലൂടെ തലയ്ക്കു പ്രഹരമേല്‍പിച്ചു വകവരുത്തുന്ന ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതു തുടര്‍ച്ചയായി കണ്ടു ധൈര്യം വീണ്ടെടുത്ത്, അഞ്ചിനു മൂന്നു പേരെ സമാനമായ രീതിയില്‍ അപായപ്പെടുത്തിയെന്നു പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പിലും ചെന്നൈയിലും ഇയാളെ കൊണ്ടുപോയി ഇനി തെളിവെടുപ്പു നടത്തും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കു ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മാനസികനില സാധാരണയാണോയെന്ന് ആദ്യം സംശയിച്ച പൊലീസിനെയാണ് ഓരോ ദിവസവും പുതിയ കാരണങ്ങള്‍ വ്യക്തതയോടെ പറഞ്ഞു കാഡല്‍ ജീന്‍സണ്‍ ഇപ്പോള്‍ വലയ്ക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (15 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (28 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (34 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (38 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (48 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (54 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends