Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ ബി.ജെ.പി. ലക്ഷ്യം 11 ലോക്‌സഭാ സീറ്റുകള്‍. കേരള കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ തീവ്രശ്രമം.

16 APRIL 2017 08:45 AM IST
മലയാളി വാര്‍ത്ത


ഭുവനേശ്വര്‍: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ബി.ജെ.പി. ലക്ഷ്യമിടുന്നത് പതിനൊന്ന് സീറ്റുകള്‍. ഇതുള്‍പ്പെടെ പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍നിന്ന് 120 സീറ്റുകള്‍ നേടാനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കുന്നത്. കേരളത്തിൽ അധികാരത്തിലെത്താൻ കഴിയുന്ന തരത്തിൽ മുന്നണി വിപുലീകരിക്കാനും തീരുമാനം. കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ കഴിഞ്ഞാൽ അതുവഴി ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാനും കേരളത്തിൽ അധികാരത്തിലെത്താമെന്നും കണക്കുകൂടിയാണ് നീക്കങ്ങൾ.
ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലുള്‍പ്പെടെ സ്വീകരിക്കേണ്ട കര്‍മപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത മോദി തരംഗത്തില്‍ ലഭിച്ച ചില സീറ്റുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തികുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഈ കുറവ് നികത്തണമെന്നും ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിരുന്നു. കോഴിക്കോട്ട് ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്ര യോഗങ്ങളില്‍ ഈ നീക്കത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കി നില്‍ക്കെ ഈ പരിപാടികള്‍ക്ക് അന്തിമ രൂപം ഭുവനേശ്വര്‍ യോഗം നല്‍കും.

കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സാന്നിധ്യമുറപ്പിച്ച മണ്ഡലങ്ങള്‍, വോട്ട് ശതമാനം വര്‍ധിച്ചെങ്കിലും വിജയിക്കാന്‍ കഴിയാതെ പോയ മണ്ഡലങ്ങള്‍, മികച്ചപ്രവര്‍ത്തനം നടത്തിയാല്‍ കിട്ടാവുന്ന മണ്ഡലങ്ങള്‍, നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച മേഖലകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം നടത്തിയ തിരുവനന്തപുരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്കുപുറമേ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ ജയസാധ്യതയുള്ളവയുടെ പട്ടികയിലാണ് ദേശീയനേതൃത്വം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേരോട്ടമില്ലാതിരുന്നിട്ടും ഭരണംപിടിച്ച സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പരിപാടികളായിരിക്കും ദുര്‍ബല സംസ്ഥാനങ്ങളിലും നടപ്പാക്കുക. ജനസ്വാധീനവും മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള നേതാക്കളെ മറ്റ് പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിച്ച് ബി.ജെ.പിയിലോ എന്‍.ഡി.എ.യിലോ ചേര്‍ക്കുക, കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് എന്‍.ഡി.എ. സഖ്യം വിപുലീകരിക്കുക, ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്ത് സജീവമായി നില്‍ക്കുക തുടങ്ങിയ തന്ത്രങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (13 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (41 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (3 hours ago)

Malayali Vartha Recommends