57കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം : വീട്ടിൽ ഒറ്റയ്ക്കു താമസിച്ചു വന്ന 57കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് മഞ്ചപയ്യംപള്ളി തടത്തരികത്ത് വീട്ടിൽ ഷെഫീക്കാണ് (28) അറസ്റ്റിലായത്. കൊലപാതകക്കേസിൽ ജയിൽശിക്ഷയനുഭവിച്ചിട്ട് രണ്ടുമാസംമുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. നിരവധി മോഷണങ്ങളും ഇയാൾ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് വലിയതുറയിൽ 57കാരിയുെട വീടിനുള്ളിൽ പതുങ്ങിയിരുന്നാണ് ഇയാൾ കൊടുംക്രൂരതകാട്ടിയത്. വെളുപ്പിന് നാലരയോടെ എഴുന്നേറ്റ് കിടപ്പുമുറിയുടെ കതകുതുറന്ന് പുറത്തേക്കിറങ്ങിയ സ്ത്രീ വീടിനുള്ളിൽ ആളനക്കം കണ്ട് ഭയന്നുവിളിച്ചു. ഈ സമയം പ്രതി കത്തികാട്ടി ശബ്ദിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മോഷ്ടാവാണെന്നു കരുതി മാലയും കമ്മലും കൈവശമുണ്ടായിരുന്ന രണ്ടായിരം രൂപയും നൽകിയിട്ട് തന്നെ കൊല്ലരുതെന്നു പറഞ്ഞ് ഇവർ അക്രമിയുടെ കാലുപിടിച്ചു. ആ സമയം പണം തിരികെകൊടുത്തിട്ട് സ്വർണം കൈക്കലാക്കിയ യുവാവ് അതിക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. നേരം പുലർന്നശേഷം വിവരമറിഞ്ഞ ബന്ധുക്കളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha

























