കളിപ്പാട്ടത്തിനകത്ത് സ്വര്‍ണക്കട്ടികള്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ന്യൂമാഹി സ്വദേശിയായ യുവതിയാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ജി 9425 വിമാനത്തിലാണ് ഷെബീന കൊച്ചിയില്‍ എത്തിയത്. ഭര്‍ത്താവിന് ഒപ്പം വിദേശത്തായിരുന്നു ഇവര്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാട്ടിലെത്തുന്നത്.
ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിലായിരുന്നു സ്വര്‍ണക്കട്ടികള്‍ ഉണ്ടായിരുന്നത്. ഇ, ഐ എന്നീ അക്ഷരങ്ങളുടെ മാതൃകയില്‍ 49 പ്ലേറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഹീറ്ററുകള്‍ക്ക് അകത്തും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്ക് അകത്തും ട്രാന്‍സ്‌ഫോമറിന് അകത്തുമായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 931.36 ഗ്രാം സ്വര്‍ണമാണ് യുവതിയില്‍ നിന്ന് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha

























