പിതൃത്വത്തില്‍ സംശയം: 50 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു അച്‌ഛന്‍ കൊന്നു

കോഴഞ്ചേരി: ഇവനെയൊക്കെ വെടിവെച്ചു കൊന്നാലെ ഈ നാട് രക്ഷപ്പെടൂ. പിതൃത്വത്തില്‍ സംശയിച്ച് 50 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ കേസില്‍ എട്ടുമാസത്തിന് ശേഷം പിതാവ് അറസ്‌റ്റില്‍. കോയിപ്രം പുല്ലാട് വരയന്നൂര്‍ താഴത്തേതില്‍ രാജന്‍ എന്നു വിളിക്കുന്ന പ്രദീപ് കുമാര്‍ (45) ആണ് അറസ്‌റ്റിലായത്. മൂന്നാമത്തെ മകന്‍ അഭിജിത് പി. നായരെയാണ് ഈ പിശാച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 30 നായിരുന്നു സംഭവം. കൊതുകുവല നീക്കുന്നതിനിടെ കുഞ്ഞ് കൈതട്ടി കട്ടിലില്‍ നിന്ന് തറയിലേക്ക് വീണുവെന്നായിരുന്നു പ്രദീപ് വീട്ടുകാരോട് പറഞ്ഞിരുന്നത്. കോഴഞ്ചേരിയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കട്ടിലില്‍ നിന്ന് വീണാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും വിചാരിച്ചിരുന്നത്. എന്നാല്‍ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായ സൂചനകള്‍ അടിസ്‌ഥാനമാക്കി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകം ആണെന്ന് വ്യക്‌തമായത്. പഴുതടച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പുല്ലാട് സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപ് കുമാര്‍. ഇയാളുടെ അമ്മ മരിച്ച് സംസ്‌കാരം നടന്നതിന്റെ രണ്ടാം ദിവസം പുലര്‍ച്ചെയാണ് കുട്ടിയെ തലകീഴായി നിലത്തേക്കിട്ടത്. മാതാവ് അശ്വതി രാവിലെ ആറുമണിയോടെ പാല്‍ കൊടുത്ത് കുട്ടിയെ ഉറക്കിയ ശേഷം അടുക്കളയിലേക്ക് ചായ ഇടാന്‍ പോയപ്പോഴാണ് പ്രദീപ് കടുംകൈ ചെയ്‌തത്.
വീട്ടില്‍ ആളും ബഹളവും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ആരും സംശയിക്കില്ലെന്ന് കരുതിയാണ് കൃത്യം നടത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. പ്രദീപ് കുമാര്‍ -അശ്വതി ദമ്പതികള്‍ക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളുണ്ട് അഞ്ചു വര്‍ഷത്തിന് ശേഷമാണ് മൂന്നാമതും അശ്വതി ഗര്‍ഭം ധരിച്ചത് ഇത് അലസിപ്പിക്കുവാന്‍ പ്രദീപ് പല തവണ നിര്‍ബന്ധിച്ചു.
ആശുപത്രിയില്‍ കൊണ്ടുപോവുകയും ഗര്‍ഭം അലസാനുള്ള മരുന്ന് വാങ്ങി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, അശ്വതി അതു കഴിച്ചില്ല.
മൂന്നു കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതു കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നാണ് ആദ്യം ഇയാള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ പിതൃത്വത്തില്‍ സംശയിച്ചാണ് കുഞ്ഞിനെ കൊന്നത് എന്ന് സമ്മതിക്കുകയായിരുന്നു.
സ്വാഭാവിക മരണമായി ബന്ധുക്കള്‍ കരുതിയെങ്കിലും പോസ്‌റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. രവികുമാറിന്റെ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. ജില്ലയിലെ അസ്വഭാവിക മരണങ്ങളനേ്വഷിക്കുവാന്‍ ജില്ലാ പോലീസ് മേധാവി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഈ കേസും പൊടിതട്ടിയെടുത്തത്.
45 സെന്റീമീറ്റര്‍ മാത്രം ഉയരത്തിലുള്ള കട്ടിലില്‍ നിന്നും വീണാല്‍ ഇത്രയും സംഭവിക്കുകയില്ലെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തനിയെ വീണാലുണ്ടാകാവുന്ന മുറിവിനേക്കാള്‍ വലിയ മുറിവാണ് കുഞ്ഞിന്റെ ഉച്ചയില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജില്ലാ പോലീസ് മേധാവി ബി. അശോകന്റെ നിര്‍ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി. കെ.എ. വിദ്യാധരന്‍, കോഴഞ്ചേരി സി.ഐ. ബി. അനില്‍, കോയിപ്രം എസ്.ഐ. ജി. പ്രൈജു, കീഴ് വായ്‌പൂര് എസ്.ഐ. ബി. രമേശന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. രാജേഷ് കുമാര്‍ എന്നിവരാണ് കേസ് അനേ്വഷണം നടത്തിയത്.
https://www.facebook.com/Malayalivartha

























