സുധീരന്റെ വീടിന് സമീപത്തെ മദ്യശാല മാറ്റരുതെന്ന് എന്‍.എസ് മാധവന്‍

ഗൗരീശപട്ടത്തെ തന്റെ വീടിന് സമീപം മദ്യശാല വരുന്നതിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനെ പരിഹസിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. സുധീരന്റെ വീടിന് സമീപത്ത് തന്നെ മദ്യശാല തുടങ്ങണമെന്ന് എന്‍.എസ് മാധവന്‍ ആവശ്യപ്പെട്ടു. വേണമെങ്കില്‍ സുധീരന്‍ വീട് മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എക്‌സൈസ് നിയമങ്ങളില്‍ വിദ്യാലയങ്ങളുണ്ട്, ആരാധനാലയങ്ങളുണ്ട്. പക്ഷേ സുധീരന്റെ വീടില്ല. അദ്ദേഹം വീട് മാറട്ടെ ഷോപ്പ് മാറ്റരുത്എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പേരൂര്‍ക്കടയിയെ അടച്ചു പൂട്ടിയ മദ്യവില്‍പ്പന ശാലയാണ് ഗൗരീശപട്ടത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനെതിരെ സുധീരന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ രംഗത്ത് വന്നിരുന്നു. മദ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സുധീരന്റെ വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് പുതിയ മദ്യ വില്‍പ്പനശാല വരുന്നത്
https://www.facebook.com/Malayalivartha

























