മുങ്ങിത്താഴ്ന്നവരില്‍ ആദിത്യന്റെ കൈയ്യില്‍ പിടിത്തം കിട്ടിയെങ്കിലും ഉറ്റവര്‍ കൈവിട്ടു ആഴങ്ങളിലേയ്ക്ക്...

കുളിക്കാനിറങ്ങിയതിനിടെ കായലില്‍ മുങ്ങിത്താഴ്ന്ന മൂന്നു കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചു. ഒരു കുട്ടിയെ നാട്ടുകാരനായ രമേശ് രക്ഷിച്ചു. നേരെകടവ് തുരുത്തേല്‍ മണിക്കുട്ടന്റെയും സരസ്വതിയുടേയും മക്കളായ ഉണ്ണിക്കൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവും കരുനാഗപ്പള്ളി അമൃത സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ആദിത്യന്‍(13) നെയാണ് അപകടത്തില്‍ നിന്ന് രമേശ് കോരിയെടുത്തത്.
ശനിയാഴ്ച രാവിലെ ആണ് മൂന്നുപേരും ഇത്തിപ്പുഴയാര്‍ വേമ്പനാട്ട് കായലില്‍ ചേരുന്ന ആറ്റുമുഖം ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഹരികൃഷ്ണനും ആദിത്യനും കായലിലെ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കരച്ചില്‍ കേട്ട് ഹരികൃഷ്ണന്റെ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ ഓടിയെത്തുകയായിരുന്നു. കായലിലേയ്ക്ക് എടുത്ത് ചാടിയ ഉണ്ണികൃഷ്ണന്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉണ്ണികൃഷ്ണനും താഴ്ന്നു പോകാന്‍ തുടങ്ങി.
കായലില്‍ കുട്ടികള്‍ മുങ്ങിത്താഴുന്നത് കായലില്‍ പോയി മടങ്ങി വന്ന രമേശന്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ രമേശന്‍ കായലിലേയ്ക്ക് എടുത്തു ചാടി. ആദിത്യന്റെ കൈയില്‍ പിടുത്തം കിട്ടിയെങ്കിലും ഉറ്റു ബന്ധുക്കള്‍ കൂടിയായ ഹരികൃഷ്ണനും ഉണ്ണികൃഷ്ണനും കായലിലെ ആഴങ്ങളിലേയ്ക്ക് മുങ്ങിത്താഴ്കുയായിരുന്നു.
രമേശിന്റെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല. രമേശിനേയും ആദിത്യനേയും വള്ളത്തില്‍ കയറ്റി ഇവരുടെ ബന്ധു കൂടിയായ പീതാംബരന്‍ രക്ഷപ്പെടുത്തി. രമേശനും ഭാര്യയ്ക്കും കുട്ടികളില്ല.
https://www.facebook.com/Malayalivartha

























