അമ്മയുടെയും മകളുടെയും നോക്കിനില്‍ക്കെ യുവതിയും പിഞ്ചുകുഞ്ഞും ബസ്സില്‍ നിന്ന് വീണ് മരിച്ചു.

അമ്മയുടെയും മകളുടെയും നോക്കിനില്‍ക്കെ യുവതിയും പിഞ്ചുകുഞ്ഞും ബസ്സില്‍ നിന്ന് വീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാല്‍ ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ്വേദ് (ഒന്നര) എന്നിവരാണ് മരിച്ചത്. സംഭവം കണ്ട് തളര്‍ന്നുവീണ രജനിയുടെ അമ്മ രോഹിണിയെ ചെങ്കള ഇ.കെ.നായനാര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. രജനിയുടെ മൂത്തമകള്‍ ആദികയുടെ കണ്‍മുന്നിലായിരുന്നു അപകടം. കുഞ്ഞനുജനെ കാണണമെന്നു ചേച്ചിയുടെ നിലവിളി എല്ലാവരെയും കണ്ണീരിലാഴ്ത്തി.
ഞായറാഴ്ച ഉച്ചയോടെ പെര്‍ളടുക്കം കൊളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്‌റ്റോപ്പിലാണ് സംഭവം. ബന്തടുക്ക കാസര്‍കോട് റൂട്ടിലോടുന്ന കെ.എസ്.ആര്‍ടി.സി. ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. കുഞ്ഞിനൊപ്പം പിന്‍വാതിലിലൂടെ ബസ്സില്‍ കയറിയ രജനി അമ്മയും മകളും ബസ്സില്‍ കയറിയില്ലെന്നുകണ്ട് തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം. ചൂരിദാറിന്റെ ഷാള്‍ കുടുങ്ങി ബസ്സില്‍ നിന്ന് തെറിച്ചുവീണു പരിക്കേറ്റാണ് ഇരുവരും മരിച്ചത്. കാനത്തൂര്‍ മൂടാംവീട്ടില്‍ പരേതനായ രാമകൃഷ്ണന്റെ മകളാണ് രജനി. സഹോദരന്‍ രഞ്ജിത്ത്.
ബസ് െ്രെഡവര്‍ മട്ടന്നൂര്‍ അയിലൂര്‍ ചിത്താരിവീട്ടില്‍ എന്‍ സുധീറി(36)നെതിരെ ബേഡകം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























