Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേഡലിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം

17 APRIL 2017 12:00 PM IST
മലയാളി വാര്‍ത്ത

നന്തന്‍കോട് കൂട്ടക്കൊലക്കേസ് ക്ലൈമാക്സിലേക്കു നീങ്ങുന്നു. പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജയുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കും. കേസിന്റെ തെളിവെടുപ്പിനായി കേഡിനെയും കൊണ്ട് അന്വേഷണസംഘം ചെന്നൈയിലെത്തി. ഇവിടുത്തെ തെളിവെടുപ്പ് കഴിയുന്നതോടെ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ പദ്ധതി. പ്രതിയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 20നു അവസാനിക്കും.

മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലു പേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കേഡല്‍ നേരത്തേ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ താന്‍ കത്തിക്കുകയായിരുന്നുവെന്ന് കേഡല്‍ പറഞ്ഞത്. ബന്ധുവായ ലളിതയെയും കൊല ചെയ്തത് താനാണെന്നു കേഡല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തലയ്ക്കടിച്ചാണ് താന്‍ അവരെ കൊലപ്പെടുത്തിയതെന്നും കേഡല്‍ മൊഴി നല്‍കിയിരുന്നു.

കേഡല്‍ തന്നെയാണ് കൊല ചെയ്തതെന്നു തെളിയിക്കുന്ന സാഹചര്യ തെളിവുകളും പോലീസിനു ലഭിച്ചിരുന്നു. കേഡല്‍ പെട്രോള്‍ വാങ്ങിയ പമ്പ്, സഞ്ചരിച്ച ഓട്ടോ, ഭക്ഷണം വാങ്ങിയ ഹോട്ടല്‍, വിഷം വാങ്ങിയ കട, ഇന്റര്‍നെറ്റ് കഫേ എന്നീവിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിലും കേഡലിനെതിരേ പോലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. ചെന്നൈയിലെ തെളിവെടുപ്പിനു ശേഷം ശാസ്ത്രീയ പരിശോധനകളുടെ ഫലം പോലീസ് പരിശോധിക്കും. താന്‍ ആസൂത്രിതമായി തന്നെയാണ് കൊല ചെയ്തതെന്ന് കേഡല്‍ സമ്മതിച്ചത് അന്വേഷണസംഘത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.

കേസില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പോള്‍ തനിക്കു മനോരോഗമുണ്ടെന്ന് തെളിയിക്കാനാണ് കേഡല്‍ ശ്രമിച്ചത്. താന്‍ ചെയ്തത് സാത്താന്‍ സേവയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിനൊപ്പം മനോരോഗ വിദഗ്ധനെയും ഉള്‍പ്പെടുത്തി. മനോരോഗ വിദഗ്ധന്റെ ചോദ്യം ചെയ്യലിലാണ് കേഡലിന്റേത് വെറും അഭിനയം മാത്രമാണെന്ന് വ്യക്തമായത്.

കൂട്ടക്കൊല നടന്ന വീടിനു സമീപത്തു നിന്നു ലഭിച്ച മഴുവിലെ വിരലടയാളം കേഡലിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ, രക്തസാംപിളുകളുടെ പരിശോധന, ഫോറന്‍സിക് ശാസ്ത്രീയ പരിശോധന എന്നിവ ലഭിച്ചാല്‍ അന്വേഷണസംഘം കേസില്‍ കുറ്റപത്രം തയ്യാറാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (13 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (41 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (3 hours ago)

Malayali Vartha Recommends