Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും

കുഞ്ഞാലിക്കുട്ടിയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്: എന്താണെന്നോ?

17 APRIL 2017 06:10 PM IST
മലയാളി വാര്‍ത്ത

ഒരു മനുഷ്യന്‍ എങ്ങനെയായി തീരണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പി.കെ കുഞ്ഞാലിക്കുട്ടി. 2006 ലെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥ മനസിലാക്കിയവര്‍ ഇന്ന് അദ്ദേഹത്തിന്റെ വളര്‍ച്ച കണ്ട് അത്ഭുതപ്പെടുന്നു. ഐസ് ക്രീം പാര്‍ലര്‍ കേസ് അദ്ദേഹം അതിജീവിക്കുമെന്ന് ആരും കരുതിയതല്ല. വി എസ് അച്യുതാനന്ദന്റെ വൈരനിര്യാതനബുദ്ധിക്കു മുമ്പില്‍ കുഞ്ഞാലിക്കുട്ടി പലവട്ടം പകച്ചുപോയിട്ടുണ്ട്. ഒപ്പം നിന്ന് കാലുവാരിയ എം.കെ.മുനീറിന്റെ മുമ്പിലും കുഞ്ഞാപ്പക്ക് അടിപതറിയിട്ടുണ്ട്.

കുഞ്ഞാപ്പ എന്ന പാണ്ടി കടവത്ത് കുഞ്ഞാലിക്കുട്ടി തികഞ്ഞ ഈശ്വരവിശ്വാസിയാണ്. പാണക്കാട്ട് തറവാട്ടിന്റെ വിശ്വസ്തനായ കുഞ്ഞാലിക്കുട്ടിയെ വെട്ടാനും കുത്താനും ഇടി.മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലവട്ടം ശ്രമിച്ചു. ഒരു പക്ഷേ ലോക്‌സഭയിലുള്ള കസേര പോലും ബാധയൊഴിപ്പിക്കലിന്റെ സൂചനയായി വ്യാഖ്യാനിക്കാം. എന്നാല്‍ ആരോടും ക്ഷോഭിക്കാതെ, ദുഃഖത്തിന്റെ കടല്‍ മനസിലൊതുക്കി ഈശ്വരസാക്ഷാത്ക്കാരം നേടിയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി.

കുറ്റിപ്പുറത്ത് കെ.റ്റി.ജലീലിനോട് തോല്‍ക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി ആരെയും പഴിച്ചില്ല. കര്‍മ്മഫലം താന്‍ അനുഭവിച്ചു എന്നു മാത്രം കരുതി. റിജീന എന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ തൂങ്ങി തെറിച്ച് പോയ മന്ത്രി സ്ഥാനം സഹോദരനും സഹപ്രവര്‍ത്തകനുമായ എം.കെ.മുനീറിന്റെ സംഭാവനയാണെന്ന് അറിയാമായിരുന്നിട്ടും കുഞ്ഞാലിക്കുട്ടി മുഖം കറുപ്പിച്ചില്ല. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ കണ്ണീര് വീണ് ഇന്ത്യാവിഷന്‍ സ്വാഭാവിക പരിണാമത്തില്‍ പൂട്ടി പോയി.

1980-ല്‍ മലപ്പുറം നഗരസഭയുടെ അധ്യക്ഷനായാണ് അരങ്ങേറ്റം. 1982-ല്‍ മലപ്പുറത്ത് നിന്നും ആദ്യ മത്സരം. എ.കെ.ആന്റണി മന്ത്രി സഭയില്‍ 2001-ല്‍ ഐ.ടി. മന്ത്രിയായിരിക്കെ കുഞ്ഞാലിക്കുട്ടിയാണ് കേരളത്തെ ആദ്യമായി ഐ.ടി സാക്ഷര സംസ്ഥാനമാക്കിയത്.കെ.എം.മാണി നേരിട്ട അനുഭവങ്ങള്‍ക്ക് സമാനമാണ് 2006-ല്‍ കുഞ്ഞാലിക്കുട്ടി നേരിട്ട അനുഭവങ്ങളും. മാണിയെ ജനം കൈവിടാതിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ വോട്ടര്‍മാര്‍ കൈവിട്ടു. പിന്നീട് വേങ്ങരയില്‍ നിന്നും 2011-ല്‍ വിജയിച്ചു. അതോടെ കുഞ്ഞാലിക്കുട്ടി മാറി. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ ഏറ്റവും നല്ല മന്ത്രിയായി കുഞ്ഞാലിക്കുട്ടി മാറി. മുന്നണിക്കകത്തെ സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായി അന്നുമിന്നും കുഞ്ഞാലിക്കുട്ടി നിലകൊള്ളുന്നു. മുന്നണി വിട്ടു പോയ കെ.എം.മാണിയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കുഞ്ഞാലിക്കുട്ടിയെയാണ് ഒടുവില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ക്ഷോഭവും സങ്കടവുമല്ല വിജയത്തിന്റെ വഴി വിളക്കെന്ന് കേരളത്തെ പഠിപ്പിച്ച നേതാവ് കുഞ്ഞാലിക്കുട്ടി. കരഞ്ഞുകൊണ്ടിരുന്നാല്‍ എന്നും കരയാന്‍ മാത്രമായിരിക്കും വിധിയെന്നും കുഞ്ഞാലിക്കുട്ടി പഠിപ്പിക്കുന്നു. രാഷ്ട്രീയത്തില്‍ ആത്മമിത്രങ്ങളോ ശത്രുക്കളോ ഇല്ല. അനുഭവിക്കുന്നതെല്ലാം വിധിയാണെന്നും അത് നേരിടാനുള്ള കരുത്താണ് ആര്‍ജിക്കേണ്ടതെന്നും കരുതിയാല്‍ ഉയരങ്ങളിലേക്ക് പറന്നുയരാമെന്ന് കുഞ്ഞാലിക്കുട്ടി വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (14 minutes ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (22 minutes ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (24 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (37 minutes ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (58 minutes ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (1 hour ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (1 hour ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (1 hour ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (2 hours ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (2 hours ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (3 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (3 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends