Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ധു നിയമന വിവാദത്തില്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോ

18 APRIL 2017 08:24 AM IST
മലയാളി വാര്‍ത്ത

ബന്ധു നിയമന വിവാദത്തില്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. ജയരാജനും ശ്രീമതിക്കുമെതിരായ സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. കേന്ദ്ര കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച നടക്കെട്ടയെന്നും അതിന് ശേഷം തീരുമാനമാകാമെന്നുമാണ് പോളിറ്റ് ബ്യൂറോയിലുണ്ടായ പൊതുധാരണ. ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. അതിനാല്‍ അവര്‍ക്കെതിരായ പാര്‍ട്ടി നടപടി സംബന്ധിച്ച തീരുമാനത്തിനുള്ള അധികാരം േകന്ദ്ര കമ്മിറ്റിക്കാണ്.

വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോയും സംസ്ഥാന ഘടകവും വിലയിരുത്തിയ സാഹചര്യത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ നടപടി ഏറക്കുറെ ഉറപ്പായിട്ടുണ്ട്. സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വരുമ്പോള്‍ ഇരുവര്‍ക്കും തങ്ങളുടെ ഭാഗം കേന്ദ്രകമ്മിറ്റിയില്‍ വിശദീകരിക്കാനുള്ള അവസരവും ലഭിക്കും. അതുകൂടി കേട്ട ശേഷമായിരിക്കും ഇരുവര്‍ക്കുമെതിരെ എന്തു നടപടി വേണമെന്ന കാര്യം തീരുമാനിക്കുക. ശാസന, അല്ലെങ്കില്‍ താക്കീത് എന്ന ലഘുനടപടിയില്‍ പ്രശ്‌നം അവസാനിപ്പിക്കാനാണ് സാധ്യത.

സംസ്ഥാനത്തെ സി.പി.െഎസി.പി.എം പോരും പി.ബിയില്‍ ചര്‍ച്ചയായി. പിണറായി സര്‍ക്കാറിനെതിരായ സി.പി.െഎയുടെ കടന്നാക്രമണത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിനും അമര്‍ഷമുണ്ട്. എന്നാല്‍, പ്രശ്‌നം വഷളാക്കി മുന്നണിയില്‍ അസ്വസ്ഥത ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണമെന്ന് യോഗം വിലയിരുത്തി. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ സംസ്ഥാനത്ത് തന്നെ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനും പി.ബി നിര്‍ദേശിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പൊതുസ്ഥാനാര്‍ഥിയെ കൊണ്ടുവന്നാല്‍ പിന്തുണക്കും. അതേസമയം, 2019 പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും മറ്റും മുന്നോട്ടുവെച്ച വിശാല സഖ്യമെന്ന ആശയത്തോട് പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷവും വിയോജിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (20 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (5 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends