Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗഹൃദം വീട്ടുകാര്‍ എതിര്‍ത്തു; ഒടുവിൽ മൂന്ന് പെണ്‍കുട്ടികള്‍ നാടുവിട്ടു

18 APRIL 2017 09:03 AM IST
മലയാളി വാര്‍ത്ത

വീടുപേക്ഷിച്ചിറങ്ങിയ മൂന്നു പെണ്‍കുട്ടികളെ പിങ്ക് പൊലീസ് പിടികൂടി. പേരാവൂര്‍ സ്വദേശിനികളായ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളാണ് സൗഹൃദം നഷ്ടമാകാതിരിക്കാന്‍ വീടും നാടും ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടത്. പറശ്ശിനിക്കടവില്‍ വച്ചാണ് പിങ്ക് പൊലീസ് പട്രോള്‍ സംഘം ഇവരെ കണ്ടെത്തിയത്. പിടികൂടിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളുടെ സൗഹൃദം വീട്ടുകാര്‍ എതിര്‍ത്തതാണ് നാടുവിടാന്‍ കാരണമെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. 

വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിച്ച മൂവരും പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഒത്തുചേരുകയായിരുന്നുവെന്നും മുത്തപ്പന്റെ അനുഗ്രഹം വാങ്ങിയ ശേഷം ബസ് മാര്‍ഗം കണ്ണൂരിലെത്തി ആദ്യം വരുന്ന ട്രെയിനിന്റെ അവസാന സ്റ്റേഷന്‍ വരെ പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പിങ്ക് പൊലീസ് പറഞ്ഞു. സ്വയംരക്ഷയ്ക്കുള്ള തയാറെടുപ്പുകളും ഇവര്‍ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പിങ്ക് പൊലീസ് എഎസ്ഐ സഫിയ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൗമ്യ, ബുഷറ, സീന തുടങ്ങിയവരും തളിപ്പറമ്പ് പൊലീസും സംഘത്തിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ കണ്ണൂരിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ബന്ധുക്കളെ ഏല്‍പിച്ചു.

കുറേ ദിവസം മുമ്പ് തിരുവനന്തപുരം നെടുമങ്ങാട് നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടിയിരുന്നു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് ഇവരെ കണ്ടെത്തി. എന്നാല്‍ ഒരു കുട്ടി ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആ കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (20 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (5 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends