മന്നാര്‍ഗുഡി മാഫിയയുടെ ഇടപെടലുകള്‍ മൂലം അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നു; ശശികലയുടെയും ദിനകരന്റെയും രാജിക്കു സമ്മര്‍ദം

പനീര്‍ ശെല്‍വത്തിന് നല്ലകാലം വരുന്നതായും മന്നാര്‍ഗുഡി മാഫിയയ്ക്ക് കാലിടറുന്നതായും റിപ്പോര്‍ട്ട്. മന്നാര്‍ഗുഡി മാഫിയയുടെ ഇടപെടലുകള്‍ മൂലം അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ശശികല കുടുംബാംഗങ്ങളുടെ ഭരണത്തില്‍ എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാരിനു കാലിടറുകയാണെന്നും മന്ത്രിമാരടക്കം ചില നേതാക്കള്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു മാറുമെന്നും റിപ്പോര്‍ട്ട്.
രാഷ്ട്രീയ തിരനാടകം കലക്കി മറിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ചിന്നമ്മ ശശികലയും വലംകൈ ദിനകരനും ഒറ്റപ്പെടുന്നു. അണ്ണാ ഡിഎംകെ പ്രശ്‌നം അവസാനിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒരുമിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അണ്ണാഡിഎം കെയിലെ രണ്ടു ഗ്രൂപ്പുകളും ഐക്യപ്പെടുന്ന തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും.
തെരഞ്ഞെടുപ്പ് കമ്മീഷനെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദിനകരനെതിരേ കേസെടുത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട് ദിനകരന്റെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെടുന്നു മന്ത്രി വിജയഭാസ്‌ക്കറിന്റെ വീട്ടില്‍ റെയ്ഡ് നടന്നതോടെയാണ് അണ്ണാ ഡിഎംകെയില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയത്.
ജയിലില്‍ കിടക്കുന്ന ശശികലയെ സന്ദര്‍ശിക്കാനായി ദിനകരന്‍ ബാംഗഌരിലേക്ക് പോയ സമയത്ത് ആയിരുന്നു ഐക്യചര്‍ച്ചകള്‍ നടന്നത്. അതേസമയം ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ ജനറല്‍ സെക്രട്ടറി പദം രാജിവെയ്ക്കാന്‍ ശശികലയോട് ആവശ്യപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ശശികലയെ ഒഴിവാക്കിയാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്ക് ഒന്നിക്കാന്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല താനും.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ശശികലയെ ഒഴിവാക്കുന്നത് അണ്ണാ ഡിഎംകെയുടെ തായ്‌വേര് ഇളക്കുമെന്ന ഭീതിയും നില നില്‍ക്കുന്നുണ്ട്.
അതേസമയം, 40 എംഎല്‍എമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാല്‍, തിടുക്കപ്പെട്ടു നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണു ശശികല ക്യാംപില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയത്.
https://www.facebook.com/Malayalivartha





















