42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത 162 കേസുകളാണ് ഡി.ജി.പി അധ്യക്ഷനായ സമിതി പരിശോധിച്ചത്. ഇതില്‍ 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
തീവ്രവാദ കേസുകളില്‍ ചുമത്തുന്ന യു.എ.പി.എ ദുരുപയോഗം ചെയ്തു. കേസുകളില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ ഡി.ജി.പി ശുപാര്‍ശ ചെയ്യുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ചെയ്തവര്‍ക്കും സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്കും മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെയെല്ലാം യു.എ.പി.എ ചുമത്തപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യു.എ.പി.എ നിയമം പോലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുനപരിശോധിച്ചത്.
https://www.facebook.com/Malayalivartha





















