കെ.എം.മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് എം.എം.ഹസന്‍

കെ.എം.മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഗുണം ചെയ്തു. മലപ്പുറത്ത് മാണി നല്‍കിയ പിന്തുണ യുഡിഎഫിനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മാണിയുടെ തിരിച്ചുവരവ് ഏപ്രില്‍ 21ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച നടത്തും. മാണിയെ ആരും പുറത്താക്കിയില്ല. അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും മാണി തിരിച്ചു വരണമെന്നാണ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകണമെന്നാണ് ആഗ്രഹമെന്നും ഹസന്‍ വ്യക്തമാക്കി. സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായമണോ തെരഞ്ഞെടുപ്പാണോ എന്ന് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















