മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി; പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചു നീക്കും, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടി മൂന്നാറില്‍ തുടങ്ങി. പാപ്പാത്തിചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച ഭീമന്‍ കുരിശാണ് ആദ്യം പൊളിച്ചുനീക്കുക. ഇതിനായി ദേവികുളം തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വന്‍ പൊലീസ് സന്നാഹവും ഒപ്പമുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എന്നാല്‍, കയ്യേറ്റമൊഴിപ്പിക്കല്‍ സംഘത്തെ തടയുന്നതിനായി വഴികളില്‍ വാഹനമിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. എന്നാല്‍ ഇവ ജെസിബി ഉപയോഗിച്ചു നീക്കി. പ്രതിഷേധക്കാരെയും സംഘം ഇവിടെ നിന്നു നീക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കയ്യേറ്റമൊഴിപ്പിക്കാനെത്തിയ സംഘത്തിനുനേരെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. സബ് കലക്ടര്‍ വി.ശ്രീറാമിനെതിരെയും കയ്യേറ്റ ശ്രമമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























