നന്ദന്‍കോട് കൂട്ടകൊലപാതക കേസ് പ്രതി കേഡല്‍ ജീന്‍സന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജീന്‍സന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പ് പൂര്‍ത്തിയായതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ചെന്നൈയിലുള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മാതാപിതാക്കളോടുള്ള മുന്‍വൈരാഗ്യമാണ് കൂട്ടകൊലപാതകത്തിലേക്ക് കേഡലിനെ നയിച്ചതെന്നാണ് പൊലീസ് നിഗമനം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























