Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

'സ്വരം നന്നാകാന്‍ അല്‍പ്പം എള്ളെണ്ണ, പിന്നെ ആയുര്‍വേദ ചികിത്സ, കൂടെ നല്ല പ്രഭാതഭക്ഷണവും'; കെജ്രിവാളിന് പിണറായിയുടെ ഉപദേശങ്ങള്‍

20 APRIL 2017 11:10 AM IST
മലയാളി വാര്‍ത്ത

ഒന്നിക്കാം ആദ്യം ഭക്ഷണ കാര്യത്തില്‍. ഡല്‍ഹിയിലെ സൗഹൃദ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വക ഉപദേശവും. ഭക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് പിണറായി കെജ്രിവാളിനോട് ചില കാര്യങ്ങള്‍ നിര്‍ദേശിച്ചതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വരം നന്നാക്കാനായി ദിവസവും രാവിലെ അല്‍പ്പം എള്ളെണ്ണ കവിള്‍ക്കൊണ്ട് നോക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം കെജ്രിവാളിനോട് പറഞ്ഞത്. അത് പരിശീലിച്ച് നോക്കാമെന്ന് കെജ്രിവാള്‍ മറുപടിയും നല്‍കി.
പിന്നാലെ കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്റെ കമന്റും എത്തി, തൊണ്ട ശരിയായി കഴിഞ്ഞാല്‍ ഒന്ന് പാടിനോക്കാവുന്നതാണെന്ന്. പാട്ടിലും തനിക്ക് ഒരു കൈ നോക്കാന്‍ മടിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു. കണ്ഠശുദ്ധി വരുത്താന്‍ ഗായകന്‍ യേശുദാസ് പിന്തുടരുന്ന ശീലമാണ് എള്ളെണ്ണ കവിള്‍ക്കൊളളുക എന്നുളളത്. ഇതോര്‍മിപ്പിച്ചായിരുന്നു ബ്രിട്ടാസിന്റെ പാട്ട് പരാമര്‍ശം.
കേരളഹൗസില്‍ പ്രാതലിനെത്തിയപ്പോഴും പിണറായി ഭക്ഷണങ്ങളെക്കുറിച്ച് കെജ്രിവാളിന് വിശദമാക്കി കൊടുത്തു. തീന്‍മേശയിലെ എല്ലാ വിഭവങ്ങളും കഴിക്കാനും കേരളത്തിലെ പ്രാതലിന്റെ സവിശേഷതകളും കെജ്രിവാളിനോട് വിവരിച്ചു. അപ്പം, പച്ചക്കറി, സ്റ്റൂ, ഇടിയപ്പം, മസാലദോശ പിന്നെ അല്‍പ്പം പുട്ട് ഇത്രയുമായിരുന്നു കേരളഹൗസിലെ കെജ്രിവാളിന്റെ പ്രഭാതഭക്ഷണം.
തുടര്‍ന്നുളള ചര്‍ച്ചയില്‍ പിണറായി ഒരു ഉപദേശം കൂടി നല്‍കി, പ്രകൃതി ചികിത്സയൊക്കെ നല്ല കാര്യം, അല്‍പ്പം ആയുര്‍വേദവും നോക്കാവുന്നതാണ്, കേരളത്തില്‍ വന്നാല്‍ മതി, വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി കെജ്രിവാളിനോട് പറഞ്ഞു. അടുത്ത ഡല്‍ഹി യാത്രയില്‍ കെജ്രിവാളിന്റെ വീട്ടിലായിരിക്കും മുഖ്യമന്ത്രി പിണറായിയുടെ ഭക്ഷണമെന്ന കാര്യത്തിലും ധാരണയായി. സന്ദര്‍ശനം അവസാനിച്ച് പിരിയാന്‍ നേരം പിണറായിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമെത്തി,ഇത് തുടരുമോ എന്ന്, തീര്‍ച്ചയായും പ്രാതല്‍ എന്നും കഴിക്കണമല്ലോ എന്നായിരുന്നു പതിവുചിരിയോടെ പിണറായിയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (2 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (6 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (6 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (6 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (7 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (7 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (7 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (7 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (8 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (9 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (9 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (9 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (9 hours ago)

Malayali Vartha Recommends