Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയപാത ജില്ലാപാതയായി; തലസ്ഥാനത്ത് അഞ്ച് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കും

20 APRIL 2017 02:34 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ അഞ്ച് ബീയര്‍-വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എന്‍എച്ച് 66 നു സമീപത്തു സ്ഥിതി ചെയ്യുന്ന ബാര്‍ഹോട്ടലുകള്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചത്. ഈ പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സേവിയേഴ്‌സ് ഹോട്ടല്‍, പാപ്പനംകോട് വൈറ്റ് ദാമര്‍, മൗര്യ രാജധാനി, നെയ്യാറ്റിന്‍കര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവര്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചതെന്നു എക്‌സൈസ് അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 24 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് പാതയോരത്തുള്ളത്. ഇതില്‍ കോടതിയെ സമീപിച്ച ഹോട്ടലുകള്‍ക്കാണ് അനുമതി ലഭിച്ചത്.

ബോംബെയിലെ പനവേലില്‍നിന്ന് ആരംഭിച്ചു ഗോവയിലൂടെ കര്‍ണാടക വഴി കേരളത്തിലെത്തുന്നതാണ് എന്‍എച്ച് 66. കാസര്‍ഗോഡ്, എറണാകുളം, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കേശവദാസപുരം വഴി സെക്രട്ടേറിയറ്റിനു മുന്നിലൂടെ കളിയിക്കാവിള വഴി കന്യാകുമാരിയില്‍ പാത അവസാനിക്കും. എന്നാല്‍, കഴക്കൂട്ടത്തുനിന്ന് ടെക്‌നോപാര്‍ക്കിനു മുന്നിലൂടെയുള്ള കാരോട് ബൈപാസും കന്യാകുമാരിയിലേക്കാണ്. ദേശീയപാതകളായാണു രണ്ടിനെയും വിജ്ഞാപനം ചെയ്തിരിക്കുന്നത്. രണ്ടുദേശീയപാതകള്‍ ഒരു സ്ഥലത്തേക്ക് എങ്ങനെ വരുമെന്നു ചൂണ്ടിക്കാട്ടി ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അനുകൂല വിധി.

ഒരു സ്ഥലത്തേക്കു രണ്ടു ദേശീയപാതകള്‍ പാടില്ലെന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഉത്തരവും അസോസിയേഷന്‍ കോടതിയില്‍ ഹാജരാക്കി. രണ്ടും ദേശീയപാതയാണെങ്കില്‍ കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂര്‍ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡ് ജില്ലാപാതയായി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണു കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

അതേസമയം, ഈ പാതയോരത്ത് മാസ്‌കറ്റ് ഹോട്ടല്‍ ഉള്‍പ്പെടെ മൂന്നു ഹോട്ടലുകളും എട്ടു ചില്ലറ വില്‍പ്പനശാലകളുമുണ്ടെങ്കില്‍ അവ തുറക്കുന്നതിന് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ കന്യാകുമാരി വഴിപോകുന്ന പാതയാണു ദേശീയപാതയെന്നു പിഡബ്ല്യുഡി ഡെപ്യൂട്ടി ചീഫ് എഞ്ചി. (നാഷണല്‍ ഹൈവേ) പറഞ്ഞു. പിഡബ്ല്യുഡിയോട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അടക്കം ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പിഡബ്ല്യുഡി വ്യക്തമാക്കുന്നു. പാതകളെ തരംതിരിച്ചു വിജ്ഞാപനം ഇറക്കുന്ന കാര്യത്തില്‍ തെറ്റു സംഭവിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ വാദം.

ദേശീയപാത സംബന്ധിച്ച തര്‍ക്കത്തില്‍ ബാറുടമകളുടെ വാദത്തെ എതിര്‍ക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം തൊടുപുഴയിലെ അഞ്ചു ബാറുകള്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു തുറന്നിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കാനാണ് സാധ്യത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends