പാറശാലയില്‍ ഇടഞ്ഞ ആന രണ്ടാംപാപ്പാനെ കുത്തിക്കൊന്നു

പാറശാല മുണ്ടപ്‌ളാവിളയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.രണ്ടാം പാപ്പാന്‍ തൊഴുക്കല്‍ സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടത്. പാറശാല മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ശിവശങ്കരനാണ് ഇടഞ്ഞത്.
ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആന തീറ്റ കൊടുക്കുന്നതിനിടയില്‍ പാപ്പാനെ ആക്രമിക്കുകയായിരുന്നു. നേരത്തെ രണ്ടുതവണ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍മാന്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























