Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

20 APRIL 2017 02:55 PM IST
മലയാളി വാര്‍ത്ത

തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മിഷണര്‍ സ്ഥിരീകരിച്ചു. വിഷു ദിനത്തില്‍ തിരുവാഭരണങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു. നവരത്നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവയാണ് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. പിന്നീട് ആഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ചപ്പോഴാണ് പതക്കം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. എന്നാല്‍ വിഷുവിന് ക്ഷേത്രനട തുറന്നപ്പോള്‍ മുതലാണ് സ്വര്‍ണപ്പതക്കം കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.നൂറ്റാണ്ടുകള്‍ പഴക്കമുളള രത്നങ്ങള്‍ പതിച്ച അമൂല്യമായ സ്വര്‍ണപതക്കമാണ് നഷ്ടമായതെന്നാണ് അറിയുന്നത്. സ്വര്‍ണപതക്കം കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രം അധികൃതര്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുന്നത്. ഇതില്‍ ദുരൂഹതയുളളതായിട്ടാണ് സംശയം. വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന കാര്യമാണ് ക്ഷേത്രം അധികൃതര്‍ കാരണമായി പറയുന്നത്.

ദേവസ്വം ബോര്‍ഡിനെ അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ എത്തി സ്ട്രോങ് റൂമില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണപ്പതക്കം നഷ്ടമായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിഷുവിനോട് അനുബന്ധിച്ചുളള ദിവസങ്ങളില്‍ ക്ഷേത്രത്തിന് സമീപം രക്തക്കറ കണ്ടിരുന്നതായും വിവരങ്ങളുണ്ട്. ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന്റെ മുക്കാല്‍ ഭാഗത്തോളം നീളം വരുന്നതാണ് നഷ്ടമായ സ്വര്‍ണപ്പതക്കം. സംഭവത്തില്‍ വിശദമായ പരിശോധന ദേവസ്വംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends