സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

സമുദായം ഭ്രഷ്ട് കല്പിക്കപ്പെട്ട അരുണ്‍സുകന്യ ദമ്പതികളുടെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സാമൂഹ്യ നീതിക്ക് വിരുദ്ധമായ ഇത്തരം നടപടികള്‍ പുനഃ:പരിശോധിക്കാന്‍ സാമുദായിക നേതൃതം തെയ്യാറാകണമെന്നും ഇവരുടെ കുടുമ്ബത്തിന് സാമൂഹ്യ നീതി വകുപ്പ് സംരക്ഷണം നല്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമുദായ ആചാരം തെറ്റിച്ചു എന്ന കാരണത്താല്‍ ഇവര്‍ക്കെതിരെ ഭ്രഷ്ട് കല്പിച്ചതും കുലദ്രോഹികളാണെന്ന ലഘുലേഖ ഇറക്കിയതും പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും കേരളീയ സമൂഹത്തിനു ഇത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ ഇവര്‍ക്കുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാനന്തവാടിയില്‍ ആണ് സംഭവം. പ്രണയിച്ച് വിവാഹം കഴിച്ച മകനെ സംരക്ഷിച്ചു എന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് ഭ്രഷ്ട് കല്പിച്ചതും പരിഷ്‌കൃത കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ജാഗ്രത പാലിക്കാനും അതാത് സമയം പ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതു സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം അനീതിക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























