Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹന പ്രചരണ യാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗോഫ് ചെയ്യും

21 APRIL 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി  

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...

അന്തര്‍ദേശീയ ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന് (NO HORN DAY) മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാഹന പ്രചരണ യാത്ര സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏപ്രില്‍ 22ാം തീയതി ശനിയാഴ്ച രാവിലെ 7.30ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ വച്ച് ഫഌഗോഫ് ചെയ്യും. അമിത ശബ്ദം ഉണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്താനായാണ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുന്നത്. 

എല്‍.എന്‍.സി.പി.ഇ. ഇന്‍ഡസ് സൈക്കിള്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടുകൂടി നടത്തുന്ന സൈക്കിള്‍ റാലി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഫഌഗോഫ് ചെയ്യും. സരസ്വതീ വിദ്യാലയം, സര്‍വോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും ഈ സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അമിത ശബ്ദത്തിനെതിരെ ബോധവത്ക്കരണം നടത്തും. നോ ഹോണ്‍ ഡേ പോസ്റ്ററുകളുടെ പ്രകാശനം മുന്‍ എം.എല്‍.എ. വി. ശിവന്‍കുട്ടി നിര്‍വഹിക്കും. എ.ഡി.ജി.പി. ബി. സന്ധ്യ ഐ.പി.എസ്. ചടങ്ങില്‍ പങ്കെടുക്കും. 

കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26ന് ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26ാം തീയതി വൈകുന്നേരം 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഭകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ വളരെക്കുറച്ച് ശബ്ദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള അവാര്‍ഡുകളും ഇതോടൊപ്പം വിതരണം ചെയ്യും. 

ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കി അമിത ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഉച്ചഭാഷിണികള്‍, ആരാധനാലയങ്ങളിലെ അമിത ശബ്ദങ്ങള്‍, അനിയന്ത്രിതമായ ഹോണ്‍ മുഴക്കല്‍, മൊബൈല്‍ ഇയര്‍ഫോണിന്റെ ശബ്ദം കൂട്ടിയുള്ള ഉപയോഗം എന്നിവ പരമാവധി ഒഴിവാക്കി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാകണമെന്ന് ദേശീയ സുരക്ഷിത ശബ്ദ പരിപാടിയുടെ ഐ.എം.എ. ദേശീയ കോഓര്‍ഡിനേറ്ററും തിരുവനന്തപുരം ഐ.എം.എ.യുടെ പ്രസിഡന്റുമായ ഡോ. ജോണ്‍ പണിക്കരും സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും അഭ്യര്‍ത്ഥിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയല്ല രമേശ് ചെന്നിത്തല  (7 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (12 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (24 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (35 minutes ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (56 minutes ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (1 hour ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends