അമ്മയെ പീഡിപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

അമ്മയെ പീഡിപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. വിതുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 28 കാരനാണ് പിടിയിലായത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഒരുമാസം മുമ്പാണ് ഇയാള്‍ അമ്മയെ ആദ്യമായി പീഡിപ്പിച്ചത്.
ഇതിന്റെ മാനസിക ആഘാതത്തില്‍ കഴിയുകയായിരുന്ന ഇവരെ രണ്ടുദിവസം മുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചു. അമ്മൂമ്മ സംഭവം കണ്ടതിനാല്‍ ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അമ്മ നേരിട്ട് പൊലീസില്‍ പരാതി നല്‍കി. മൂന്നുവയസ്സുകാരിയായ മകളോടും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയേക്കുമെന്ന ഭീതിയും പരാതി നല്‍കാന്‍ കാരണമായതായി മാനസികാഘാതത്തില്‍ കഴിയുന്ന അമ്മ മൊഴി നല്‍കിയിട്ടുണ്ടെന്ന് പാലോട് സി.ഐ പറഞ്ഞു.
https://www.facebook.com/Malayalivartha


























