മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍ കടന്നല്‍ ആക്രമണം, നിരവധിപേര്‍ക്ക് കുത്തേറ്റു

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെ കടന്നല്‍ ഇളകി അമ്ബതോളം പേര്‍ക്ക് കുത്തേറ്റു. കുസാറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് കടന്നലിളകിയത്. സ്‌റ്റേജിലുണ്ടായിരുന്ന ആര്‍ക്കും കുത്തേറ്റില്ല. സദസ്സിലും പരിസരത്തുമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മറ്റും നേര്‍ക്കാണ് കടന്നല്‍ ആക്രമണമുണ്ടായത്. എന്നാല്‍ കുസാറ്റിലെ ഒരു ജീവനക്കാരനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് അലര്‍ജിയുള്ളതിനാലാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പത്ത് വിദ്യാര്‍ഥികള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടി. കുസാറ്റ് അമിനിറ്റി സെന്ററിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.
https://www.facebook.com/Malayalivartha






















