ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല,തിയേറ്ററിലുണ്ടായിരുന്ന ജഡ്ജിയുടെ പരാതിയിന്മേല്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു;സംഭവം മൂവാറ്റുപുഴയില്‍

തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴയിലെ ഐസക് മരിയ തിയേറ്ററിലാണ് സംഭവം. പുത്തന്‍പുര ഷമീര്‍, മരുതുങ്കല്‍ വീട്ടില്‍ സനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം ആലപിച്ചപ്പോള്‍ ഇരുവരും എഴുന്നേല്‍ക്കാതത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന പൊലീസ് സ്ഥലത്തെത്തി ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു.
തിയേറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ കൈയ്യേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍. രോഗാവസ്ഥയിലുള്ളവരെ പോലും ഇത്തരക്കാര്‍ വെറുതെവിടില്ല.
സിനിമാ പ്രദര്‍ശനത്തിന് മുമ്പ് തിയേറ്ററുകളില്‍ നിര്‍ബന്ധമായും ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഓരോ പ്രദര്‍ശനവും ആരംഭിക്കുന്നതിന് മുമ്പ് സ്‌ക്രീനില്‍ ദേശീയപതാകയുടെ ചിത്രത്തോടൊപ്പം ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഒപ്പം കാണികള്‍ എഴുന്നേറ്റുനിന്നു ദേശീയഗാനത്തെ ബഹുമാനിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha






















