പാപ്പാത്തിച്ചോലയില്‍ പോലീസുകാരുടെ സ്ഥിരം കാവല്‍!

പാപ്പാത്തിച്ചോലയില്‍ കൈയ്യേറ്റം തടയാന്‍ പൊലീസ് കാവല്‍. എ.എസ്.ഐയുടെ നേതൃത്വത്തില്‍ 10 പൊലീസുകാരുടെ സ്ഥിരം കാവലാണ് ഏര്‍പ്പെടുത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ഒഴിപ്പിച്ച് മടങ്ങുേമ്പാഴേക്കും വീണ്ടും സ്ഥലം കൈയേറുന്നതിനാലാണ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കൈയേറി നിര്‍മിച്ച കൂറ്റന്‍ കുരിശ് മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തതിനു തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു കുരിശ് അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. ഈ സംഭവം കണക്കിലെടുത്താണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























