Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രം

22 APRIL 2017 01:31 PM IST
മലയാളി വാര്‍ത്ത

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിട്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രമാകുന്നു. ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലാവുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അവയദാനം കൂടുതല്‍ സുതാര്യമാക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനുമായി സര്‍ക്കാര്‍ സംഘത്തിന് രൂപം നല്‍കിയത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോകര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍ തോറും ഡെപ്യൂട്ടി ഡി.എം.ഒ.മാരെ നോഡല്‍ ഓഫീസരായും 10 മുതല്‍ 15 വരെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായും എംപാനല്‍ ചെയ്തു. 

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വേണ്ടിയുള്ള ഈ സംഘത്തിന്റെ ആദ്യത്തെ ശില്‍പശാലയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നടന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസഞ്ജീവനിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. 10 വര്‍ഷത്തോളം ഇംഗ്ലണ്ടില്‍ അവയദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടറും ചെന്നൈ കാവേരി ആശുപത്രിയിലെ വിദഗ്ധനുമായ ഡോ. ശ്രീധരന്‍ നാഗയനാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ് കോഴ്‌സ് ഡയറക്ടറും കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. അനില്‍ സത്യദാസ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ഈശ്വര്‍ എന്നിവര്‍ പരിശീലകരുമാണ്. 

മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ആമുഖ പ്രഭാഷണം നടത്തി. 

എറണാകുളം, കോഴിക്കോട് മേഖലകളിലുള്ള പരിശീലനം ഉടന്‍ ആരുംഭിക്കുന്നതാണ്. ഈ പരിശീലനം പൂര്‍ത്തിയാകുന്നതോടെ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് വിരാമമിടാനും സംശയങ്ങള്‍ ദൂരീകരിക്കാനും അതിലൂടെ അവയവദാനം പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (7 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (7 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (7 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (7 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (7 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (8 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (8 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (8 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (9 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (9 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (9 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends