Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ഏപ്രില്‍ 26 ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍; ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

22 APRIL 2017 09:15 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ 26ാം തീയതിയിലെ ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രമകരമാണെങ്കിലും ഒരു ദിവസം പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിവസമായ ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ ഫഌഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശബ്ദ മലിനീകരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഭൗമ ദിനത്തില്‍ തന്നെ ശബ്ദമലിനീകരണ ബോധവത്ക്കരണത്തിന് ഐ.എം.എ. തുടക്കമിട്ടത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ശബ്ദമലിനീകരണത്തിനെതിരെയുള്ള വലിയൊരു പ്രസ്ഥാനമായി ഇത് മാറട്ടേയെന്നും മന്ത്രി ആശംസിച്ചു. എല്‍.എന്‍.സി.പി.ഇ., ഇന്‍ഡസ് സൈക്കിള്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടുകൂടി നടത്തിയ സൈക്കിള്‍ റാലി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഫ്‌ലാഗോഫ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.

ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് കുമാര്‍, മഹേഷ്, ഐ.എം.എ. മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, മുന്‍ സെക്രട്ടറി ഡോ. ജയറാം, ഐ.എം.എ. തിരുവനന്തപുരം മുന്‍ പ്രസിഡന്റ് ഡോ. ആര്‍.സി. ശ്രീകുമാര്‍, ആട്ടോ ടാക്‌സി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സുനില്‍ കുമാര്‍, തമ്പാനൂര്‍ പ്രീ പെയ്ഡ് ആട്ടോ പ്രസിഡന്റ് മുരുകന്‍, എയര്‍പോര്‍ട്ട് പ്രീ പെയ്ഡ് ടാക്‌സി പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.സരസ്വതീ വിദ്യാലയം, സര്‍വോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അമിത ശബ്ദത്തിനെതിരെ ബോധവത്ക്കരണം നടത്തി. കിംസ് ആശുപത്രി, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ക്രിഡായ്, യങ് ഇന്ത്യന്‍സ്, റോട്ടറി എന്നീ സ്ഥാപനങ്ങളും സംഘടനളും ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി.

കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26ന് ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26ാം തീയതി വൈകുന്നേരം 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (7 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (7 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (7 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (7 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (7 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (8 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (8 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (8 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (8 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (9 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (9 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (9 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (9 hours ago)

Malayali Vartha Recommends